തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം ഒന്ന്

തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം ഒന്ന്
2026-07-10T11:50:00 | By Fidha Parvin
#Latest news #Sawariya #Brain hemorrhage #spinal cord injury #re postmortem #Laptop

ആലപ്പുഴ: ( www.truevisionnews.com ) ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി സാവരിയയുടെ രണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്നുതന്നെ. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തലയ്ക്ക് പിന്നില്‍ രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഫോറന്‍സിക് പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടുക. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം വണ്ടാം മെഡിക്കല്‍ കോളേജില്‍ നടന്നത്.

സംഭവത്തില്‍ അന്വേഷണം ഊജ്ജിതമാക്കുകയാണ് പൊലീസ്. ഇന്ന് മാതാപിതാക്കളുടെയും ഉസ്‌ബെക്കിസ്താനില്‍ പോയ ബന്ധുവിന്റെയും മൊഴി രേഖപ്പെടുത്തും. കേസില്‍ സാക്ഷികള്‍ ഇല്ലെന്നാണ് ബുഖാറ പൊലീസിന്റെ റിപ്പോര്‍ട്ട്.

ജൂലൈ മൂന്നിനാണ് കോളേജ് ഹോസ്റ്റലില്‍വെച്ച് ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ.

സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) അറസ്റ്റിലായിരുന്നു. ഉസ്ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

പ്രതി സദറുല്‍ അനം മുമ്പും പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന് സംശയമുണ്ട്. സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി നേരത്തെയും സാവരിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് മൊഴി. താഴെ വീണു എന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല.

ഉസ്ബെക്കിസ്താന്റെയും ഇന്ത്യയുടെയും നയതന്ത്ര കരാര്‍ അനുസരിച്ച് പ്രതിയും ഇരയും ഇന്ത്യയില്‍ നിന്നുളളവര്‍ ആയതിനാല്‍ കേസ് വിട്ടുനല്‍കാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. വിചാരണയടക്കമുളള നടപടികള്‍ ഇന്ത്യയിലാകാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലാക്കണം എന്നാണ് ആവശ്യപ്പെട്ടത്.

Content Highlight: Brain hemorrhage, spinal cord injury; Same cause of death in both postmortem reports of Sawariya

#Latest news #Sawariya #Brain hemorrhage #spinal cord injury #re postmortem #Laptop

Next TV

Related Stories
ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്‍ക്കെതിരെ കേസ്

Jul 10, 2026 12:26 PM

ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്‍ക്കെതിരെ കേസ്

വിദേശത്ത് ജോലി വാഗ്ദാനം , യുവാവില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി, രണ്ട് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ്...

Read More >>
റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

Jul 10, 2026 12:21 PM

റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്

കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടം, ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ്, തലശ്ശേരി അഡീഷണൽ സെഷൻസ്...

Read More >>
 'നടപടി സ്വാഭാവികം'; ദിവ്യ എസ് അയ്യരെ  വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതിയും

Jul 10, 2026 12:09 PM

'നടപടി സ്വാഭാവികം'; ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതിയും

ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനത്ത് നിന്ന് മാറ്റി, കെ കെ രാഗേഷ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി കെ...

Read More >>
മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

Jul 10, 2026 11:37 AM

മരിച്ചത് വയനാട് സ്വദേശി; താമരശ്ശേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

താമരശ്ശേരിയിൽ വാഹനാപകടം, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, അപകടം ബൈക്ക് ലോറിയെ മറികടക്കാൻ...

Read More >>
Top Stories

News Roundup

GCC News