താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

 താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
2026-07-10T10:11:00 | By Athira V
#Latest News #Kozhikode Accident #Thamarassery #Bike and Bus Accident #Death

കോഴിക്കോട് : ( www.truevisionnews.com ) താമരശ്ശേരി ചെക്ക് പോസ്റ്റ് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതര പരിക്ക്.

അതേസമയം , കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു. കാസർകോട് സ്വദേശി സുനിൽ കുമാർ (26) ആണ് മരിച്ചത്. കച്ചേരിപടിയിൽ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ബസ് ശരീരത്തിലൂടെ കയറുകയായിരുന്നു.

അതേസമയം, തിരുവനന്തപുരത്തെ ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി. ബൈക്കിന് പിന്നിലിടിച്ച കാർ നിർത്താതെ പോവുകയായിരുന്നു.

പൊലീസിന് തോന്നിയ സംശയമാണ് വഴിത്തിരിവായത്. 25 വയസുകാരായ രണ്ട് സുഹൃത്തുക്കളാണ് ഇന്നലെ തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ മരിച്ചത്. ബൈക്കില്‍ ഇടിച്ച കാർ മലയിൻകീഴിലെ വീട്ടിൽ നിന്നും കണ്ടെത്തി.

കാറോടിച്ച യുവാവും പിടിയിലായി. ഇടിച്ചിട്ട് നിർത്താതെ പോയതാണെന്ന് പ്രതി വിപിൻ പൊലീസിനോട് സമ്മതിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. എറണാകുളം സ്വദേശി നവീൻ സിബി, തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

രണ്ട് പേർക്കും 25 വയസ്സാണ്. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറാണ് നവീൻ, കിൻഫ്രയിലെ ഐടി ജീവനക്കാരിയാണ് മൃദുല. ഇന്നലെ നവീന്‍റെ ജൻമദിനമായിരുന്നു. ബൈക്കിൽ കോവളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും.


തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞായിരുന്നു അപകടം. നവീന്‍റെയും മൃദുലയുടെയും തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.



Content Highlight: Accident involving a bus and a bike in Thamarassery; bike rider dies tragically.

#Latest News #Kozhikode Accident #Thamarassery #Bike and Bus Accident #Death

Next TV

Related Stories
വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Jul 10, 2026 10:05 AM

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നല്‍കി പൊന്നാനി മജിസ്ട്രേറ്റ്...

Read More >>
Top Stories










News Roundup