കുതിപ്പ് നിർത്തില്ലെന്ന് സ്വർണം; ഇന്ന് പവന് വീണ്ടും 280 രൂപ കൂടി, വെള്ളിവിലയിലും വർധനവ്!

 കുതിപ്പ് നിർത്തില്ലെന്ന് സ്വർണം; ഇന്ന്  പവന് വീണ്ടും 280 രൂപ കൂടി, വെള്ളിവിലയിലും വർധനവ്!
2026-07-10T09:56:00 | By Susmitha Surendran
#Gold Price #Today's gold price #Silver price

കോഴിക്കോട് : (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിനവും കൂടി. ഗ്രാമിന് 35 രൂപ വർധിച്ച് 13275 രൂപയും പവന് 280 രൂപ കൂടി 1,06,200 രൂപയുമായി. വെള്ളിവിലയും വർധിച്ചു. വെള്ളിവിലയും തിരിച്ചുകയറുകയാണ്. ഗ്രാമിന് ഇന്ന് അഞ്ച് രൂപ കൂടി 240 രൂപയായി. ഇന്നലെ ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയും കുറഞ്ഞിരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന് നേരിയ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 11.80 ഡോളർ കുറഞ്ഞ് 4,120.1 ഡോളറായി. 0.29% ശതമാനമാണ് കുറവ്. സ്വർണം ഗ്രാമിന് ഇന്നലെ രാവിലെ 10 രൂപയും ഉച്ചക്ക് 110 രൂപയും കൂടിയിരുന്നു. 13,240 രൂപയായിരുന്നു ഇന്നലെ ഗ്രാംവില. പവന് രാവിലെ 80 രൂപയും ഉച്ചക്ക് 880 രൂപയും കൂടി 1,05,920 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്.

ബുധനാഴ്ച സ്വർണത്തിന് രണ്ടുതവണ വിലകുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചക്ക് ശേഷം 125 രൂപയുമാണ് കുറഞ്ഞത്. 13,120 രൂപയായിരുന്നു വിപണി ക്ലോസ് ചെയുമ്പോഴുള്ള ഗ്രാംവില. പവന് 1,04,960 രൂപയുമായി. കേരളത്തിൽ ഈവർഷം ജനുവരി 29നാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില.

Content Highlight: Today's gold price in the state

#Gold Price #Today's gold price #Silver price

Next TV

Related Stories
 താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Jul 10, 2026 10:11 AM

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന്...

Read More >>
വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Jul 10, 2026 10:05 AM

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നല്‍കി പൊന്നാനി മജിസ്ട്രേറ്റ്...

Read More >>
Top Stories

News Roundup