വഴിമാറാൻ ഹോണടിച്ചു, യുവാവിനെ വളഞ്ഞിട്ട് മർദിച്ച് അഞ്ചംഗ സംഘം; അക്രമികൾക്കായി തെരച്ചിൽ

വഴിമാറാൻ ഹോണടിച്ചു, യുവാവിനെ വളഞ്ഞിട്ട് മർദിച്ച് അഞ്ചംഗ സംഘം; അക്രമികൾക്കായി തെരച്ചിൽ
2026-07-10T09:23:00 | By Krishnapriya S R
#Latest News #Thiruvanandapuram #Five-Member Gang #Beat Scooter Rider

തിരുവനന്തപുരം: (truevisionnews.com) വിതുരയിൽ റോഡരികിൽ പാർക്ക് ചെയ്ത വാാൻ മാറ്റാൻ ഹോണടിച്ചതിന് സ്കൂട്ടർ യാത്രക്കാരന് അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനെയാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി തൊളിക്കോട്-തോട്ടുമുക്ക് റോഡിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം.

റോഡിൽ തടസ്സമായി നിർത്തിയിട്ടിരുന്ന ഒമാനി വാൻ മാറ്റാൻ സുരേഷ് ഹോണടിച്ചത് സംഘത്തെ പ്രകോപിപ്പിച്ചു. ഹോണടിച്ചതിന് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പെട്രോൾ പമ്പിലേക്ക് ഓടിക്കയറിയ സുരേഷിനെ പിന്തുടർന്നെത്തിയും സംഘം മർദിക്കുകയായിരുന്നു.

പമ്പ് ജീവനക്കാരുടെ ഇടപെടലിനെത്തുടർന്നാണ് അക്രമികൾ പിന്മാറിയത്. ശേഷം പ്രതികൾ വാഹനവുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത വിതുര പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Content Highlight: A five-member gang surrounded and beat up a scooter rider.

#Latest News #Thiruvanandapuram #Five-Member Gang #Beat Scooter Rider

Next TV

Related Stories
 താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Jul 10, 2026 10:11 AM

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന്...

Read More >>
വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Jul 10, 2026 10:05 AM

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നല്‍കി പൊന്നാനി മജിസ്ട്രേറ്റ്...

Read More >>
Top Stories

News Roundup

GCC News