അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലും; തിരുവനന്തപുരത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലും; തിരുവനന്തപുരത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
2026-07-10T08:35:00 | By Athira V
#Latest News #Thiruvananthapuram #Deadbody Found #Police Case

തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരം കരകുളത്തെ വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഏണിക്കര പൂച്ചെടിവിള ജയാ നിവാസിൽ രവീന്ദ്രനെ (76) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്. ജനലിലൂടെ നായ വീടിനുള്ളിൽ കയറി മൃതദേഹത്തിൽ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു.

അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലുമായിരുന്നു. സ്വർണാഭരണങ്ങൾ ദേഹത്ത് ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. പെൻഷൻ കെ‌ാണ്ടുവന്ന ആൾ വിളിച്ചിട്ടും കാണാത്തതിനെ തുടർന്ന് മകനെ വിവരം അറിയിച്ചു.

തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: ജയകുമാർ, ഗിരീഷ്കുമാർ, ലത കുമാരി.

Content Highlight: elderly man was found dead inside his house in Thiruvananthapuram

#Latest News #Thiruvananthapuram #Deadbody Found #Police Case

Next TV

Related Stories
കൊല്ലത്ത്  ചടയമംഗലത്ത്  ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 10, 2026 09:20 AM

കൊല്ലത്ത് ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക്...

Read More >>
മരത്തടി പിടിക്കാൻ പുഴയിൽ ചാടി; ഒഴുക്കിൽപെട്ട യുവാവിനായി ചാലിയാറിൽ തെരച്ചിൽ നാലാം ദിവസത്തിലേക്ക്

Jul 10, 2026 09:12 AM

മരത്തടി പിടിക്കാൻ പുഴയിൽ ചാടി; ഒഴുക്കിൽപെട്ട യുവാവിനായി ചാലിയാറിൽ തെരച്ചിൽ നാലാം ദിവസത്തിലേക്ക്

മരത്തടികൾ പിടിക്കാൻ പുഴയിൽ ചാടി യാഷിക്കിനായുള്ള തെരച്ചിൽ ഇന്നും...

Read More >>
ജോലി തേടിയെത്തിയവർക്ക് നേരിടേണ്ടി വന്നത് ക്രൂരത; പെരുമ്പാവൂരിൽ യുവാക്കളെ വിവസ്ത്രരാക്കി മർദ്ദനം, ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

Jul 10, 2026 09:11 AM

ജോലി തേടിയെത്തിയവർക്ക് നേരിടേണ്ടി വന്നത് ക്രൂരത; പെരുമ്പാവൂരിൽ യുവാക്കളെ വിവസ്ത്രരാക്കി മർദ്ദനം, ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ മർദ്ദിച്ച് മൊട്ടയടിപ്പിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ...

Read More >>
Top Stories

News Roundup

GCC News