ജന്മദിനത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; തിരുവല്ലത്ത് ഐടി ജീവനക്കാരുടെ അപകടമരണം, ബൈക്കിന് പിന്നിലിടിച്ച കാർ കണ്ടെത്തി, ഡ്രൈവർ പിടിയിൽ

ജന്മദിനത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ;  തിരുവല്ലത്ത് ഐടി ജീവനക്കാരുടെ അപകടമരണം, ബൈക്കിന് പിന്നിലിടിച്ച കാർ കണ്ടെത്തി, ഡ്രൈവർ പിടിയിൽ
2026-07-10T07:37:00 | By Athira V
#Latest News #Bike Accident #Thiruvallam #Police Case #Death

തിരുവനന്തപുരം: ( www.truevisionnews.com ) ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി. ബൈക്കിന് പിന്നിലിടിച്ച കാർ നിർത്താതെ പോവുകയായിരുന്നു.

പൊലീസിന് തോന്നിയ സംശയമാണ് വഴിത്തിരിവായത്. 25 വയസുകാരായ രണ്ട് സുഹൃത്തുക്കളാണ് ഇന്നലെ തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ മരിച്ചത്. ബൈക്കില്‍ ഇടിച്ച കാർ മലയിൻകീഴിലെ വീട്ടിൽ നിന്നും കണ്ടെത്തി.

കാറോടിച്ച യുവാവും പിടിയിലായി. ഇടിച്ചിട്ട് നിർത്താതെ പോയതാണെന്ന് പ്രതി വിപിൻ പൊലീസിനോട് സമ്മതിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. എറണാകുളം സ്വദേശി നവീൻ സിബി, തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

രണ്ട് പേർക്കും 25 വയസ്സാണ്. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറാണ് നവീൻ, കിൻഫ്രയിലെ ഐടി ജീവനക്കാരിയാണ് മൃദുല. ഇന്നലെ നവീന്‍റെ ജൻമദിനമായിരുന്നു. ബൈക്കിൽ കോവളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും.

തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞായിരുന്നു അപകടം. നവീന്‍റെയും മൃദുലയുടെയും തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

Content Highlight: Bike accident in Thiruvallam; IT employees killed after car rams into bike from behind

#Latest News #Bike Accident #Thiruvallam #Police Case #Death

Next TV

Related Stories
വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ

Jul 10, 2026 08:44 AM

വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തി, നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ മുൻ പിഎ മസൂദ് കെ വിനോദ്...

Read More >>
മസിലിന്റെ രഹസ്യം ലഹരിയോ....? കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ

Jul 10, 2026 08:21 AM

മസിലിന്റെ രഹസ്യം ലഹരിയോ....? കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ , എംഡിഎംഎയുമായി ബോഡി ബിൽഡർ...

Read More >>
തുരങ്ക നിർമാണം ശാസ്ത്രീയം, അപകട കാരണം മലയിടിച്ചിൽ: കള്ളാടി ദുരന്തത്തിൽ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

Jul 10, 2026 08:19 AM

തുരങ്ക നിർമാണം ശാസ്ത്രീയം, അപകട കാരണം മലയിടിച്ചിൽ: കള്ളാടി ദുരന്തത്തിൽ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

വയനാട് മണ്ണിടിച്ചില്‍: 'മണ്ണെടുത്തത് ശാസ്ത്രീയമായി'; സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍...

Read More >>
കുറ്റ്യാടിയിലെ വീട്ടുവളപ്പില്‍ പെരുമ്പാമ്പ്; പിടികൂടിയത് പൂച്ചയെ വിഴുങ്ങാൻ എത്തിയപ്പോൾ

Jul 10, 2026 08:18 AM

കുറ്റ്യാടിയിലെ വീട്ടുവളപ്പില്‍ പെരുമ്പാമ്പ്; പിടികൂടിയത് പൂച്ചയെ വിഴുങ്ങാൻ എത്തിയപ്പോൾ

കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടുവളപ്പില്‍നിന്ന് പെരുമ്പാമ്പിനെ...

Read More >>
Top Stories

News Roundup

GCC News