വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ

വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ
2026-07-10T08:44:00 | By Susmitha Surendran
#Former MLA #C.C. Mukundan #PA Masood #Arrest #Financial Irregularities #MLA's signature

തൃശ്ശൂര്‍: (https://truevisionnews.com/) നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ  നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ മുൻ പിഎ മസൂദ് കെ വിനോദ് അറസ്റ്റിൽ.

നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ വ്യാജ രേഖയുണ്ടാക്കി തട്ടിയ കേസിലാണ് അറസ്റ്റ്. എംഎൽഎയുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് പണം തട്ടിയത്. മസൂദിനെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് അറസ്റ്റ്.

2021 - 2024 കാലയളവിലാണ് മസൂദ് തട്ടിപ്പ് നടത്തിയിരുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം നിയമസഭ രേഖകൾ മൂലം പരാതി നൽകിയതിൽ 2024 ൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും 2025 മാർച്ച് മാസത്തോടെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നു.

ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന മസൂദ് കെ വിനോദിനെ ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 വർഷത്തോളം സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു മസൂദ്. സി സി മുകുന്ദൻ സിപിഐയുമായി തെറ്റിയതും മസൂദിന്റെ പേരിലാണ്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlight: Former MLA C.C. Mukundan's former PA Masood K. Vinod arrested for committing financial irregularities by forging the MLA's signature

#Former MLA #C.C. Mukundan #PA Masood #Arrest #Financial Irregularities #MLA's signature

Next TV

Related Stories
കൊല്ലത്ത്  ചടയമംഗലത്ത്  ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 10, 2026 09:20 AM

കൊല്ലത്ത് ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക്...

Read More >>
മരത്തടി പിടിക്കാൻ പുഴയിൽ ചാടി; ഒഴുക്കിൽപെട്ട യുവാവിനായി ചാലിയാറിൽ തെരച്ചിൽ നാലാം ദിവസത്തിലേക്ക്

Jul 10, 2026 09:12 AM

മരത്തടി പിടിക്കാൻ പുഴയിൽ ചാടി; ഒഴുക്കിൽപെട്ട യുവാവിനായി ചാലിയാറിൽ തെരച്ചിൽ നാലാം ദിവസത്തിലേക്ക്

മരത്തടികൾ പിടിക്കാൻ പുഴയിൽ ചാടി യാഷിക്കിനായുള്ള തെരച്ചിൽ ഇന്നും...

Read More >>
ജോലി തേടിയെത്തിയവർക്ക് നേരിടേണ്ടി വന്നത് ക്രൂരത; പെരുമ്പാവൂരിൽ യുവാക്കളെ വിവസ്ത്രരാക്കി മർദ്ദനം, ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

Jul 10, 2026 09:11 AM

ജോലി തേടിയെത്തിയവർക്ക് നേരിടേണ്ടി വന്നത് ക്രൂരത; പെരുമ്പാവൂരിൽ യുവാക്കളെ വിവസ്ത്രരാക്കി മർദ്ദനം, ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ മർദ്ദിച്ച് മൊട്ടയടിപ്പിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ...

Read More >>
Top Stories

News Roundup

GCC News