കോഴിക്കോട്, വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വയനാട്ടിൽ അവധി

കോഴിക്കോട്, വയനാട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വയനാട്ടിൽ അവധി
2026-07-10T07:03:00 | By Athira V
#Latest News #Heavy Rain #Kerala Rain Alert #Yellow Alert

തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ആളുകൾക്ക് ദുരന്തനിവാരണ സേന നിർദേശം നൽകി. കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതികൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. (പുറപ്പെടുവിച്ച സമയവും തീയതിയും 04.00 AM; 10/07/2026)

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് (ജൂലൈ 10) ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

Content Highlight: Heavy rain, Meteorological Department warning, Yellow alert

#Latest News #Heavy Rain #Kerala Rain Alert #Yellow Alert

Next TV

Related Stories
വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ

Jul 10, 2026 08:44 AM

വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തി, നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ മുൻ പിഎ മസൂദ് കെ വിനോദ്...

Read More >>
മസിലിന്റെ രഹസ്യം ലഹരിയോ....? കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ

Jul 10, 2026 08:21 AM

മസിലിന്റെ രഹസ്യം ലഹരിയോ....? കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ , എംഡിഎംഎയുമായി ബോഡി ബിൽഡർ...

Read More >>
തുരങ്ക നിർമാണം ശാസ്ത്രീയം, അപകട കാരണം മലയിടിച്ചിൽ: കള്ളാടി ദുരന്തത്തിൽ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

Jul 10, 2026 08:19 AM

തുരങ്ക നിർമാണം ശാസ്ത്രീയം, അപകട കാരണം മലയിടിച്ചിൽ: കള്ളാടി ദുരന്തത്തിൽ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

വയനാട് മണ്ണിടിച്ചില്‍: 'മണ്ണെടുത്തത് ശാസ്ത്രീയമായി'; സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍...

Read More >>
കുറ്റ്യാടിയിലെ വീട്ടുവളപ്പില്‍ പെരുമ്പാമ്പ്; പിടികൂടിയത് പൂച്ചയെ വിഴുങ്ങാൻ എത്തിയപ്പോൾ

Jul 10, 2026 08:18 AM

കുറ്റ്യാടിയിലെ വീട്ടുവളപ്പില്‍ പെരുമ്പാമ്പ്; പിടികൂടിയത് പൂച്ചയെ വിഴുങ്ങാൻ എത്തിയപ്പോൾ

കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടുവളപ്പില്‍നിന്ന് പെരുമ്പാമ്പിനെ...

Read More >>
Top Stories

News Roundup

GCC News