ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
2026-07-09T23:02:00 | By VIPIN P V
#Latest News #Baby Memorial Hospital #Ventilator #Heart attack #Anesthesia #Police Case #Payyanur

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ മുഖത്ത് പരുക്കേറ്റ് ചികിത്സക്കെത്തിയ ഒന്നരവയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച സംഭവിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്നാണ് എഫ്ഐആർ.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ എരമം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും മുഖത്തുമായിരുന്നു പരിക്ക്. ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്റ്റിച്ച് ഇടാൻ വേണ്ടിയാണ് ഡോക്ടേഴ്സ് കുഞ്ഞിന് അനസ്തേഷ്യ നൽകിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ടമായി എന്നാണ് ആരോപണം. തുടർന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് അനസ്തേഷ്യ നൽകാറില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

Content Highlight: Complaint alleging medical negligence in the administration of anesthesia to a one-and-a-half-year-old child at Baby Memorial Hospital police register a case against the doctor

#Latest News #Baby Memorial Hospital #Ventilator #Heart attack #Anesthesia #Police Case #Payyanur

Next TV

Related Stories
പഴനിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ് മരിച്ചു

Jul 9, 2026 10:29 PM

പഴനിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ് മരിച്ചു

പഴനിയിൽ വാഹനാപകടം,പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ്...

Read More >>
'യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണ്'; പരസ്യ വിമർശനവുമായി ഫർസീൻ മജീദ്

Jul 9, 2026 10:03 PM

'യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണ്'; പരസ്യ വിമർശനവുമായി ഫർസീൻ മജീദ്

മന്ത്രിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ തൃശൂർ ഡിസിസി അവഗണിക്കുകയാണെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ...

Read More >>
കനത്ത മഴ തുടരുന്നു...! വയനാട് ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി  പ്രഖ്യാപിച്ചു

Jul 9, 2026 09:37 PM

കനത്ത മഴ തുടരുന്നു...! വയനാട് ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ ...

Read More >>
Top Stories

News Roundup

GCC News