---
title: "'എനിക്ക് ലുക്ക് പ്രധാനമാണ്, സൗന്ദര്യമുള്ള ഭർത്താവിനെ വേണമായിരുന്നു''ലുക്കിലൊന്നും കാര്യമില്ലെന്ന് ഞാൻ പറയില്ല';മനസ്സ് തുറന്ന് നടി സ്വാസിക"
english_title: "Swasika says that her desire is to have a beautiful partner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371298/swasika-says-that-her-desire-is-to-have-a-beautiful-partner"
published_at: "2026-07-09T09:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac320fb6472_swasika.jpg"
keywords: ["Latest news", "Swasika", "Actress", "husband", "beautiful partner"]
---

# 'എനിക്ക് ലുക്ക് പ്രധാനമാണ്, സൗന്ദര്യമുള്ള ഭർത്താവിനെ വേണമായിരുന്നു''ലുക്കിലൊന്നും കാര്യമില്ലെന്ന് ഞാൻ പറയില്ല';മനസ്സ് തുറന്ന് നടി സ്വാസിക

> **Lead Summary:** **[**മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ സ്വന്തമാക്കിയ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. തൻ്റെ കുടുംബജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും താരം തുറന്നുപറയുന്ന കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

## Article Content

**[**മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ സ്വന്തമാക്കിയ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. തൻ്റെ കുടുംബജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും താരം തുറന്നുപറയുന്ന കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.

ഇപ്പോഴിതാ, പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് താരം. തനിക്ക് എപ്പോഴും ലുക്ക് പ്രധാനമാണെന്നും ഭംഗിയുള്ള ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സ്വാസിക പറയുന്നു. ജെ.എഫ്.ഡബ്ല്യു എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

> "ഞാൻ എപ്പോഴും ലുക്കിന് വലിയ പ്രാധാന്യം നൽകുന്ന ആളാണ്. ലുക്കിലൊന്നും കാര്യമില്ല, മനസ്സ് നോക്കിയാൽ മതി എന്ന് പലരും പറയാറുണ്ട്. അത് സത്യമായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ച് ലുക്കും പ്രധാനമാണ്. അത് ഞാൻ സത്യസന്ധമായി പറയുകയാണ്. എനിക്ക് വരുന്ന ആൾ നല്ല സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

> ഞാനൊരു ശിവഭക്തയാണ്. ശിവനെപ്പോലെ ലുക്കുള്ള ഒരാൾ വേണമെന്നായിരുന്നു മനസ്സിൽ. അതോടൊപ്പം മനുഷ്യരെയും അവരുടെ വികാരങ്ങളെയും ബഹുമാനിക്കുന്ന ഒരാളായിരിക്കണം പങ്കാളി. എന്നെ നോക്കുന്നതുപോലെ എന്റെ അച്ഛനെയും അമ്മയെയും നോക്കുന്ന ആളാകണം ഭർത്താവ്", സ്വാസിക പറഞ്ഞു.

> തനിക്കുണ്ടായിരുന്ന ഒരു മുൻ പ്രണയ തകർച്ചയെക്കുറിച്ചും സ്വാസിക അഭിമുഖത്തിൽ വെളിപ്പെടുത്തി. "എനിക്ക് ഇതിന് മുൻപ് ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അത് തെറ്റായ ഒരു തിരഞ്ഞെടുപ്പല്ലായിരുന്നു. നല്ല സൗന്ദര്യമുള്ള, എല്ലാവരെയും ബഹുമാനിക്കുന്ന ആളായിരുന്നു അദ്ദേഹം. എന്നാൽ പെട്ടെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിൽ ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടായി.

> ആ മാനസിക വിഷമങ്ങൾക്കിടയിൽ പ്രണയവും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെയാണ് അദ്ദേഹം എന്നിൽ നിന്ന് അകന്നതും ആ ബന്ധം അവസാനിച്ചതും. പക്ഷേ, അതൊരിക്കലും എന്റെ തെറ്റായ തീരുമാനമായിരുന്നില്ല", സ്വാസിക കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/371298/swasika-says-that-her-desire-is-to-have-a-beautiful-partner)