കൈയ്യിലിരിപ്പ് കൊള്ളാം...! ഹമിഷദാസ് പിടിയിൽ; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായി, ആദ്യ കണ്ടുമുട്ടലിൽ യുവാവിന് നഷ്ടമായത് സ്വർണമാലയും മൊബൈലും

കൈയ്യിലിരിപ്പ് കൊള്ളാം...! ഹമിഷദാസ് പിടിയിൽ; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായി, ആദ്യ കണ്ടുമുട്ടലിൽ യുവാവിന് നഷ്ടമായത് സ്വർണമാലയും മൊബൈലും
2026-07-09T22:39:00 | By VIPIN P V
#Latest News #Women Arrest #Stolen Gold Chain #Police Case #Thrissur

തൃശൂര്‍: ( www.truevisionnews.com ) സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടു കാണാനെന്ന് പറഞ്ഞു വിളിച്ചുവരുത്തി കബളിപ്പിച്ച് യുവാവിന്റെ നാലു പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍. തൃശൂര്‍ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടില്‍ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര സ്വദേശിയായ യുവാവിനെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഹമിഷദാസ് പീച്ചി ഡാമില്‍വച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഡാമിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് യുവാവിന്റെ കഴുത്തില്‍ കിടക്കുന്ന നാലു പവന്റെ സ്വര്‍ണമാല ഊരി ധരിച്ചു.

യുവാവ് എതിർത്തോടെ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു. ഇതിനിടെ യുവതി യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തില്‍ യുവതി എറണാകുളത്തെ കടവന്ത്രയിലുണ്ടെന്ന് വ്യക്തമാവുകയും സ്ഥലത്തെത്തിയ അന്വേഷണ സംഘം അതിവിദഗ്ധമായി പ്രതിയെ പിടികൂടുകയുമായിരുന്നു.

Content Highlight: police arrested woman stolen gold chain and phone of man in thrissur

#Latest News #Women Arrest #Stolen Gold Chain #Police Case #Thrissur

Next TV

Related Stories
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

Jul 9, 2026 11:02 PM

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി, ഡോക്ടർക്കെതിരെ കേസെടുത്ത്...

Read More >>
പഴനിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ് മരിച്ചു

Jul 9, 2026 10:29 PM

പഴനിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ് മരിച്ചു

പഴനിയിൽ വാഹനാപകടം,പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ്...

Read More >>
'യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണ്'; പരസ്യ വിമർശനവുമായി ഫർസീൻ മജീദ്

Jul 9, 2026 10:03 PM

'യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണ്'; പരസ്യ വിമർശനവുമായി ഫർസീൻ മജീദ്

മന്ത്രിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ തൃശൂർ ഡിസിസി അവഗണിക്കുകയാണെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ...

Read More >>
കനത്ത മഴ തുടരുന്നു...! വയനാട് ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി  പ്രഖ്യാപിച്ചു

Jul 9, 2026 09:37 PM

കനത്ത മഴ തുടരുന്നു...! വയനാട് ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ ...

Read More >>
Top Stories

News Roundup

GCC News