#Latest News #Youth Death #Accident #Palani
ആലപ്പുഴ: ( www.truevisionnews.com ) പഴനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു. പള്ളിപ്പാട് മഠത്തിൽ വിഷ്ണു ഭവനത്തിൽ വിഷ്ണുകുമാറാണ് (37) മരിച്ചത്. തമിഴ്നാട്ടിലെ പഴനിയിൽ വെൽഡറായി ജോലി ചെയ്തിരുന്ന വിഷ്ണുകുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ചാംതീയതിയായിരുന്നു സംഭവം.
പരിക്കേറ്റ വിഷ്ണുകുമാറിനെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ ഹരികുമാറാണ് പിതാവ്. മാതാവ്: ഉഷാകുമാരി. പരേതയായ വിദ്യാനായർ സഹോദരിയാണ്.
Content Highlight: Road accident in Palani Injured youth from Haripad dies while undergoing treatment
































