മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

മുണ്ടിനീര് പടരുന്നു: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
Jul 3, 2026 01:27 PM | By Susmitha Surendran
#Mumps outbreak #mumps #Holiday for Alappuzha school #School holiday

ആലപ്പുഴ: (https://truevisionnews.com/)  ജില്ലയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിൽ മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

കുട്ടികൾക്കിടയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന്, രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ നിർദേശിച്ചു.

വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

ജില്ലയിൽ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ പി വി അറിയിച്ചിട്ടുണ്ട്.

Content Highlight: Mumps Outbreak: 21-Day Holiday Declared for Alappuzha School

#Mumps outbreak #mumps #Holiday for Alappuzha school #School holiday

Next TV

Related Stories
കോഴിക്കോട് വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

Jul 3, 2026 02:15 PM

കോഴിക്കോട് വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ

വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ ...

Read More >>
 പോന്ന് പോലെ കാത്ത് അച്ഛൻ...! മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച സംഭവം; പിതാവിന് ജാമ്യം അനുവദിച്ച് കോടതി

Jul 3, 2026 01:50 PM

പോന്ന് പോലെ കാത്ത് അച്ഛൻ...! മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച സംഭവം; പിതാവിന് ജാമ്യം അനുവദിച്ച് കോടതി

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച സംഭവം, പിതാവിന് ജാമ്യം അനുവദിച്ച്...

Read More >>
'ഞാനുമൊരു അച്ഛനാണ്, നമ്മുടെ കുഞ്ഞുങ്ങൾ അനാഥരാകരുത്'; ലഹരി മാഫിയക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി

Jul 3, 2026 01:28 PM

'ഞാനുമൊരു അച്ഛനാണ്, നമ്മുടെ കുഞ്ഞുങ്ങൾ അനാഥരാകരുത്'; ലഹരി മാഫിയക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി

ഓപ്പറേഷൻ തൂഫാൻ, രമേശ് ചെന്നിത്തല, പെരുമ്പാവൂർ ലഹരി വേട്ട, നാർക്കോട്ടിക് ഹണ്ട്...

Read More >>
Top Stories

News Roundup