#Pothole on the road #Road accident in Palakkad. #Mini-lorry collides with car
പാലക്കാട്: (https://truevisionnews.com/) റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ഡ്രൈവർ ബ്രേക്കിട്ടതിനെത്തുടർന്ന് കാറിൽ മിനിലോറി ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം.
മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് റോഡിലെ കുഴിയാണ് അപകടത്തിന് കാരണമായത്. അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്,സവിത എന്നിവർക്കാണ് പരിക്കേറ്റത്. വടക്കഞ്ചേരി ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്ത് എത്തിയപ്പോൾ റോഡിൽ ഉണ്ടായ കുഴി കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു.
എന്നാൽ ഇതേ ദിശയിൽ വരികയായിരുന്ന മീൻ കയറ്റിയ മിനിലോറി ഇവരുടെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ വണ്ടി തല കീഴായി മറിഞ്ഞു.അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റെങ്കിലും, ആരുടേയും പരിക്ക് ഗുരുതരമല്ല.
Content Highlight: An accident occurred when a mini-lorry collided with a car after the car's driver braked to avoid a pothole on the road.
#Pothole on the road #Road accident in Palakkad. #Mini-lorry collides with car
































