---
title: "ആഭരണങ്ങളില്ല, തിളക്കത്തിന് തെല്ലും മങ്ങലില്ല; സോഷ്യൽ മീഡിയയുടെ കയ്യടി നേടി ഹർഷ പാത്തുവിൻ്റെ വിവാഹം"
english_title: "Harsha and Pathu's wedding wins applause on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370082/harsha-and-pathus-wedding-wins-applause-on-social-media"
published_at: "2026-07-03T10:28:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a474202df476_harsha_paathu.jpg"
keywords: ["Latest News", "Instagram", "Harsha Paathu", "Wedding"]
---

# ആഭരണങ്ങളില്ല, തിളക്കത്തിന് തെല്ലും മങ്ങലില്ല; സോഷ്യൽ മീഡിയയുടെ കയ്യടി നേടി ഹർഷ പാത്തുവിൻ്റെ വിവാഹം

> **Lead Summary:** ** ആഡംബരത്താല്‍** കണ്ണഞ്ചിപ്പിക്കുന്ന വിവാഹങ്ങള്‍ എക്കാലവുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് സമ്പന്നര്‍ അല്ലാത്തവര്‍ പോലും വിവാഹത്തിന് തിളക്കം കൂട്ടാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യമുണ്ട്.

## Article Content

** ആഡംബരത്താല്‍** കണ്ണഞ്ചിപ്പിക്കുന്ന വിവാഹങ്ങള്‍ എക്കാലവുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് സമ്പന്നര്‍ അല്ലാത്തവര്‍ പോലും വിവാഹത്തിന് തിളക്കം കൂട്ടാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യമുണ്ട്.

ഇപ്പോഴിതാ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ആഭരണങ്ങളൊന്നും ധരിക്കാതെ എത്തിയ ഒരു വധുവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ഹര്‍ഷ പാത്തുവാണ് ആ വധു. കഴിഞ്ഞ ദിവസമായിരുന്നു ഹര്‍ഷയുടെ വിവാഹം.

നസിം മുഹമ്മദ് ആണ് വരന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഹര്‍ഷയുടെ വിവാദ വേദിയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പുറത്തെത്തിയതിന് പിന്നാലെയാണ് ആഭരണങ്ങള്‍ അണിയാതിരുന്ന കാര്യം ആളുകളുടെ ശ്രദ്ധയില്‍ പതിഞ്ഞത്. പിന്നാലെ അഭിനന്ദങ്ങള്‍ പ്രവഹിക്കുകയായിരുന്നു.

സ്വർണഭരണങ്ങൾ ഓവർരേറ്റഡ് ആണെന്ന് മനസ്സിലായി ഈ വീഡിയോ കണ്ടപ്പോൾ, എന്നാണ് ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയുടെ ക്യാപ്ഷന്‍, ആഭരണങ്ങളൊന്നുമില്ലാതെ ഒരു വധുവിനെ കണ്ടതിന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ളതാണ് കമന്‍റുകള്‍.

ഇത് വെറുമൊരു വിവാഹമല്ല, മറിച്ച് പ്രചോദനമാണെന്നാണ് ഒരു കമന്‍റ്, ആഭരണങ്ങളുടെ തിളക്കമല്ല, ഒരു പെണ്ണിന്റെ യഥാർത്ഥ സൗന്ദര്യം അവളുടെ ആത്മവിശ്വാസവും പുഞ്ചിരിയുമാണെന്ന് തെളിയിച്ച സുന്ദരിപ്പെണ്ണ്! സമൂഹത്തിന് ഇതൊരു വലിയ മാതൃകയാണ്. ഹൃദയം നിറഞ്ഞ ആശംസകൾ, എന്നാണ് മറ്റൊരു കമന്‍റ്.

മലപ്പുറം മാറഞ്ചേരി സ്വദേശിയായ ഹര്‍ഷ പാത്തു ഇല്യുസ്ട്രേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെന്ന ആര്‍ട്ടിസ്റ്റുമാണ്. ഇന്‍സ്റ്റ​ഗ്രാമില്‍ അഞ്ച് ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ഉണ്ട് ഇവര്‍ക്ക്.

### Related Links & Sources
- [Original Story Source](https://moviemax.in/news/370082/harsha-and-pathus-wedding-wins-applause-on-social-media)