---
title: "കർമയുണ്ടെന്ന് മനസിലായല്ലോ'ന്ന് ജാസി;ഖുറാൻ തൊട്ട് സത്യം ചെയ്യാൻ പറ്റുമോ പൊന്നുസഖീയെ ? വെല്ലുവിളിച്ച് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ"
english_title: "'I understand that there is karma', says Jassie; Helen of Sparta challenges jasi "
publisher: "moviemax.in"
canonical_url: "https://moviemax.in/news/370122/i-understand-that-there-is-karma-says-jassie-helen-of-sparta-challenges-jasi"
published_at: "2026-07-03T12:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a475de5bca6a_ftghrftgh.jpg"
keywords: ["Latest news", "Jasi", "Helen of Sparta", "Dhanya", "Karma"]
---

# കർമയുണ്ടെന്ന് മനസിലായല്ലോ'ന്ന് ജാസി;ഖുറാൻ തൊട്ട് സത്യം ചെയ്യാൻ പറ്റുമോ പൊന്നുസഖീയെ ? വെല്ലുവിളിച്ച് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ

> **Lead Summary:** കൊച്ചി:**[ **മദ്യപിച്ച് വാഹനമോടിച്ചതിന് സോഷ്യൽ മീഡിയ താരം ഹെലൻ ഓഫ് സ്പാർട്ട (എസ്.ആർ. ധന്യ) പൊലീസ് പിടിയിലായതിന് പിന്നാലെ, ധന്യയും ട്രാൻസ്‌ജെൻഡർ താരം ജാസിയും തമ്മിലുള്ള സൈബർ പോര് മുറുകുന്നു. താൻ ബിയർ കഴിച്ചിരുന്നുവെന്ന് ധന്യ സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ജാസി രംഗത്തെത്തിയിരുന്നു.

## Article Content

കൊച്ചി:**[ **മദ്യപിച്ച് വാഹനമോടിച്ചതിന് സോഷ്യൽ മീഡിയ താരം ഹെലൻ ഓഫ് സ്പാർട്ട (എസ്.ആർ. ധന്യ) പൊലീസ് പിടിയിലായതിന് പിന്നാലെ, ധന്യയും ട്രാൻസ്‌ജെൻഡർ താരം ജാസിയും തമ്മിലുള്ള സൈബർ പോര് മുറുകുന്നു. താൻ ബിയർ കഴിച്ചിരുന്നുവെന്ന് ധന്യ സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ജാസി രംഗത്തെത്തിയിരുന്നു.

> ധന്യ തന്നെ നിരന്തരം വ്യക്തിഹത്യ ചെയ്യാറുണ്ടെങ്കിലും താൻ ആ നിലവാരത്തിലേക്ക് താഴില്ലെന്ന് ജാസി പറഞ്ഞു. "എന്റെ സ്ഥാനത്ത് ധന്യയായിരുന്നെങ്കിൽ എന്നെ വലിച്ചുകീറി പൊങ്കാലയിട്ടേനെ. പക്ഷേ, എന്റെ അച്ഛനമ്മമാർ എന്നെ അങ്ങനെയല്ല പഠിപ്പിച്ചത്. ധന്യ എന്റെ മനസ്സ് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അതിനുള്ള മറുപടിയാണ് ഇപ്പോൾ ഉണ്ടായത്. 'കർമ്മ' എന്ന് പറയുന്ന ഒന്ന് ഉണ്ട് മോളെ," ജാസി വീഡിയോയിൽ പറഞ്ഞു. റീച്ചിന് വേണ്ടി താൻ ആരെയും പരിഹസിക്കില്ലെന്നും സ്വന്തം അച്ഛനമ്മമാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയ ധന്യക്ക് മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ ഇടപെടാൻ എന്ത് അധികാരമാണുള്ളതെന്നും ജാസി ചോദിച്ചു. ഇത് ധന്യക്കൊരു പാഠമാകട്ടെയെന്നും ജാസി കൂട്ടിച്ചേർത്തു.

> എന്നാൽ, ജാസിയുടെ വീഡിയോയ്ക്ക് പിന്നാലെ കടുത്ത പരിഹാസവുമായി ധന്യയും രംഗത്തെത്തി. പതിവുശൈലിയിൽ ജാസിയെ 'പൊന്നുസഖി' എന്ന് വിളിച്ചായിരുന്നു ധന്യയുടെ വെല്ലുവിളി. "അഞ്ചു ദിവസം കഴിയുമ്പോൾ എന്റെ ടെസ്റ്റ് റിസൾട്ട് വരും, ഞാൻ അത് പുറത്തുവിടും. അതിനൊപ്പം നിങ്ങളും ഒരു ടെസ്റ്റ് നടത്തണം, ഡ്രഗ് ടെസ്റ്റ്. ഖുറാൻ തൊട്ട് സത്യം ചെയ്യാൻ പറ്റുമോ പൊന്നുസഖീ?" എന്ന് ധന്യ പുതിയ വീഡിയോയിലൂടെ ചോദിച്ചു. കേസിന് പിന്നാലെ ഇരുവരും തമ്മിലുള്ള പോര് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/370122/i-understand-that-there-is-karma-says-jassie-helen-of-sparta-challenges-jasi)