താമരശ്ശേരിയിൽ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയ സംഭവം: പ്രധാന പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

 താമരശ്ശേരിയിൽ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയ സംഭവം: പ്രധാന പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു
Jul 3, 2026 02:07 PM | By Krishnapriya S R
#Latest News #Thamarasseri #Arrack Found In Student's Water Bottle

താമരശ്ശേരി: (truevisionnews.com) സ്‌കൂൾ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന രണ്ടാനച്ഛൻ രാജ്യം വിട്ടു. പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് പ്രതിയെ പിടികൂടാൻ വൈകിയതാണ് ഇയാൾ രക്ഷപ്പെടാൻ കാരണമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസ്സിലെ സഹപാഠി എത്തിച്ചുനൽകിയതാണ് ചാരായമെന്ന് വിദ്യാർഥി വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.

ഇതേ വിദ്യാർഥി മറ്റു പല കുട്ടികൾക്കും പതിവായി മദ്യം എത്തിച്ചുനൽകിയിരുന്നതായും കണ്ടെത്തി. കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് മദ്യം ലഭിക്കുന്നത് രണ്ടാനച്ഛന്റെ പക്കൽ നിന്നാണെന്നും, വാറ്റ് കേന്ദ്രത്തിൽ താൻ സഹായത്തിന് പോകാറുണ്ടെന്നും വിദ്യാർഥി മൊഴി നൽകിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിനോട് ചേർന്ന തോട്ടത്തിൽ നിന്ന് 56 കുപ്പി വ്യാജമദ്യവും, സമീപത്തെ വാറ്റ് കേന്ദ്രത്തിൽ നിന്ന് 220 കുപ്പി വ്യാജമദ്യവും പിടിച്ചെടുത്തിരുന്നു. എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ കാലതാമസമാണ് പ്രതിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Content Highlight: The incident where arrack was found in a student's water bottle.

#Latest News #Thamarasseri #Arrack Found In Student's Water Bottle

Next TV

Related Stories
പതിവ് തെറ്റാതെ കട തുറന്നു, മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; കുടകിൽ കണ്ണൂർ സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം

Jul 3, 2026 03:04 PM

പതിവ് തെറ്റാതെ കട തുറന്നു, മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; കുടകിൽ കണ്ണൂർ സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം

കണ്ണൂർ സ്വദേശിയായ വ്യാപാരി കുടകിലെ സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...

Read More >>
ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

Jul 3, 2026 02:57 PM

ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം ജീപ്പ് അപകടം, നിരവധിപേർക്ക്...

Read More >>
സഖാവേ ദേ പാമ്പ് ...! സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

Jul 3, 2026 02:54 PM

സഖാവേ ദേ പാമ്പ് ...! സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

ആര്യനാട്, സിപിഐഎം ഓഫീസ്, പെരുമ്പാമ്പ്, സ്നേക്ക് റെസ്ക്യൂവർ, കരമനയാർ, സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ...

Read More >>
കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു

Jul 3, 2026 02:49 PM

കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു

കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ...

Read More >>
ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

Jul 3, 2026 02:46 PM

ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണു, ഗൃഹനാഥന്...

Read More >>
Top Stories

News Roundup