#Latest News #Granted Bail #Protect Daughter #Thiruvananthapuram #Attingal First Class Magistrate Court
തിരുവനന്തപുരം: ( www.truevisionnews.com ) മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് തല്ലിയൊടിച്ച കേസിൽ പിതാവിന് ജാമ്യം അനുവദിച്ച് കോടതി. ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചുവെന്ന അയൽവാസിയുടെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തിരുന്നത്. എന്നാൽ മകളെ ഉപദ്രവിക്കുന്നത് കണ്ടതിനു പിന്നാലെയാണ് അയൽവാസിയുടെ കാല് പിതാവ് തല്ലിയൊടിച്ചത്.
മകളെ ഉപദ്രവിക്കുന്നത് കണ്ടാണ് താൻ മർദ്ദിച്ചിരുന്ന പിതാവിന്റെ വാദം പൊലീസ് പരിഗണിച്ചിരുന്നില്ല. അതിക്രമം നേരിട്ട പെൺകുട്ടിയുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി. ചികിത്സയിൽ തുടരുന്ന അയൽവാസിയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Content Highlight: court granted bait to the man who attacked neighbor for protect his daughter
#Latest News #Granted Bail #Protect Daughter #Thiruvananthapuram #Attingal First Class Magistrate Court

































