#Latest News #Sexual Assault #Charitable Institution #Complaint #Pathanathitta
പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ടയിൽ ജീവകാരുണ്യ സ്ഥാപനത്തിൽ ക്രൂര ലൈംഗികാതിക്രമമെന്ന് പരാതി. തിരുവല്ലയിൽ പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസിനെതിരെയാണ് ആരോപണം. ജോലിക്കെത്തിയ യുവതിയെ നിരന്തര ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
സംഭവത്തിൽ സ്ഥാപന ഉടമയായ പാസ്റ്റർക്കെതിരെ തിരുവനന്തപുരം റൂറൽ പൊലീസ് കേസെടുത്തു. ഡോ. സി.വി വടവനയ്ക്കെതിരെയാണ് കേസെടുത്തത്. തുടർ നടപടികൾക്കായി തിരുവല്ല പൊലീസിന് കൈമാറി.
ഓഫീസിൽ വച്ച് യുവതിയെ പലതവണ പീഡനത്തിനിരയാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇവർ താമസിക്കുന്ന സ്ഥലത്ത് വച്ചും പീഡിപ്പിക്കാൻ ശ്രമിച്ചു.
യുവതിയെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കുകയും ഒരാഴ്ച അവിടെ താമസിക്കാമെന്നടക്കമുള്ള വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. മറ്റാരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന വധഭീഷണി മുഴക്കുകയും ചെയ്തു.
Content Highlight: Complaint of brutal sexual assault at a charitable institution
#Latest News #Sexual Assault #Charitable Institution #Complaint #Pathanathitta
































