#Latest News #Operation Toofan #Ramesh Chennithala #Narcotic Hunt Kerala
കൊച്ചി: (truevisionnews.com)സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' കാമ്പെയിൻ പൊതുജനം ഏറ്റെടുത്തുകഴിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്ന് പോലീസ് പിടികൂടിയതായും അന്താരാഷ്ട്ര ലഹരി മാഫിയകൾക്കെതിരെയുള്ള പ്രതിരോധത്തിൽ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുമ്പാവൂരിൽ ആരംഭിക്കുന്ന 'തൂഫാൻ ജാഗരൺ' എന്ന ജനകീയ ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂരിലെ മയക്കുമരുന്ന് സാന്നിധ്യം ഞെട്ടിക്കുന്നതാണെന്നും പ്രദേശം ലഹരിമുക്തമാക്കാൻ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പോലീസ് കർശന നടപടികൾ സ്വീകരിക്കും. അതോടൊപ്പം, ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചികിത്സയടക്കമുള്ള പുനരധിവാസ പദ്ധതികൾ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അതിഥി തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഞാനുമൊരു അച്ഛനാണ്. നമ്മുടെ കുഞ്ഞുകള്‍ അനാഥമാകരുത്. നമ്മുടെ കുഞ്ഞുങ്ങള്‍ മിടുക്കരായി വളരണമെന്നും കേരളത്തിലെ എല്ലാ പൊലീസുകാരും കോണ്‍സ്റ്റബിള്‍ മുതല്‍ ഡിജിപി വരെ ഒരുമാസക്കാലം എടുത്ത എഫര്‍ട്ട് ചെറുതല്ല', എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlight: Operation Toofan, Ramesh Chennithala, Perumbavoor Anti Drug Campaign, Narcotic Hunt Kerala
#Latest News #Operation Toofan #Ramesh Chennithala #Narcotic Hunt Kerala

































