#Latest news #Increase Price #Beef #Malabar
കോഴിക്കോട്: (https://truevisionnews.com/) മലബാർ മേഖലയിൽ ഈ മാസം 15 മുതൽ ബീഫിന് വില വർധിക്കും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗമാണ് വില കൂട്ടാൻ തീരുമാനിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും (പഴയ വില 340) എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയും (പഴയ വില 360) ആകും.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് വില കൂടിയതാണ് ഇറച്ചിവില വർധിക്കാൻ പ്രധാന കാരണം. കൂടാതെ മാംസ വ്യാപാര മേഖലയിലെ ഉപോത്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും തിരിച്ചടിയായി. മറ്റ് ജില്ലകളിലും സാഹചര്യത്തിനനുസരിച്ച് വില കൂടും. നിലവിൽ തെക്കൻ കേരളത്തിൽ പലയിടത്തും 520 മുതൽ 600 രൂപ വരെയാണ് ബീഫ് വില.
അതേസമയം, ട്രോളിങ് നിരോധനവും കനത്ത മഴയും കാരണം മത്സ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് മീൻവിലയും കുത്തനെ ഉയർന്നിട്ടുണ്ട്. വിപണിയിൽ മത്തിക്ക് കിലോയ്ക്ക് 600 രൂപയോളമാണ് നിലവിലെ വില.
Content Highlight: Beef will burn if touched; Price to increase from 15th































.jpeg)
