---
title: "'ഞാൻ ജയിലിൽ അല്ല, അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്'; പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട"
english_title: "Following reports of being caught driving under the influence of alcohol 'Helen of Sparta has released a new video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370009/following-reports-of-being-caught-driving-under-the-influence-of-alcohol-helen-of-sparta-has-released-a-new-video"
published_at: "2026-07-02T19:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a466aca1dce9_helan_of_sparta.jpg"
keywords: ["Latest News", "Helen of Sparta", "S R Dhanya", "Instagram"]
---

# 'ഞാൻ ജയിലിൽ അല്ല, അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്'; പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട

> **Lead Summary:** ** മദ്യ**പിച്ച് വാഹനമോടിച്ച് പിടിയിലായെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യ.

## Article Content

** മദ്യ**പിച്ച് വാഹനമോടിച്ച് പിടിയിലായെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യ.

ഞാൻ ജയിലിൽ അല്ല. ഞാനെന്റെ പഞ്ചിൽ ഇരിക്കുകയാണ്. അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുത്. നിലവിൽ ഡിവൈഎസ്പി ഓഫീസിൽ എത്തിയിരിക്കുകയാണ് ഇവിടെ ഒരു ആവശ്യത്തിന് വന്നിരിക്കുകയാണ്. എല്ലാരും കൂടെ അച്ഛനേയും അമ്മയേയും വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നുമാണ് അൽപനേരം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയിൽ എസ്ആർ ധന്യ അവകാശപ്പെടുന്നത്.

വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്.

നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിടുകയും ഇതുകണ്ട് പൊലീസ് എത്തിയപ്പോൾ അമിത വേ​ഗത്തിൽ വാഹനം ഓടിച്ചുപോകുകയും ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നു.

പിന്തുടർന്നെത്തിയ പൊലീസ് ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ മദ്യപിച്ചാണ് ധന്യ വാഹനമോടിച്ചതെന്ന് തെളിഞ്ഞു. പിഴ ഈടാക്കിയ ശേഷം വിട്ടയച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ടിക് ടോക് വീഡിയോകളിലൂടെയാണ് ധന്യ ആദ്യം ശ്രദ്ധേയയാകുന്നത്. ടിക് ടോക് നിരോധിച്ചതിന് ശേഷം ഇൻസ്റ്റാഗ്രാമിലേക്ക് ചുവടുമാറ്റിയ ധന്യ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്‌സുള്ള സജീവ സാന്നിധ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/370009/following-reports-of-being-caught-driving-under-the-influence-of-alcohol-helen-of-sparta-has-released-a-new-video)