ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദം; എല്ലാ ജില്ലകളിലും ജാഗ്രത, മൂന്ന് മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദം; എല്ലാ ജില്ലകളിലും ജാഗ്രത, മൂന്ന് മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത
Jul 3, 2026 11:34 AM | By Susmitha Surendran
#Low-pressure #Meteorological Centre forecasts #Rain #Kerala Rain Alert

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലും പസഫിക് സമുദ്രഭാഗത്തും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെയും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മിവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഈ ജില്ലകൾക്ക് പുറമേ കാസർകോടും യെല്ലോ അലർട്ടാണ്.

കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.8 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Low-pressure systems pose a challenge; the Meteorological Centre forecasts continued rainfall across the state in the coming days.

#Low-pressure #Meteorological Centre forecasts #Rain #Kerala Rain Alert

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 12:46 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
 നിനക്കുമില്ലേ അമ്മയും പെങ്ങളും?  തൃശൂര്‍ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപന; യുവാവിനെതിരെ കേസ്

Jul 3, 2026 12:30 PM

നിനക്കുമില്ലേ അമ്മയും പെങ്ങളും? തൃശൂര്‍ എഴുപതിലധികം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപന; യുവാവിനെതിരെ കേസ്

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്തു, ടെലിഗ്രാം , പോലീസ് കേസ് , ഓൺലൈൻ കുറ്റകൃത്യം...

Read More >>
പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്

Jul 3, 2026 12:22 PM

പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്

പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന്...

Read More >>
വേഗം ആയിക്കോട്ടെ...! വടിയെടുത്ത് സർക്കാർ; മൂന്ന് ആഴ്ചക്കുള്ളിൽ ഒഴിവുകളെല്ലാം പിഎസ്‍സി റിപ്പോർട്ട് ചെയ്യണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടി

Jul 3, 2026 11:56 AM

വേഗം ആയിക്കോട്ടെ...! വടിയെടുത്ത് സർക്കാർ; മൂന്ന് ആഴ്ചക്കുള്ളിൽ ഒഴിവുകളെല്ലാം പിഎസ്‍സി റിപ്പോർട്ട് ചെയ്യണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടി

ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്‍സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ...

Read More >>
Top Stories

News Roundup