ബാക്കിയുള്ളത് തെയ്യത്തിന്റെ രൂപം മാത്രം...! കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല

ബാക്കിയുള്ളത് തെയ്യത്തിന്റെ രൂപം മാത്രം...!   കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല
Jul 3, 2026 11:13 AM | By Susmitha Surendran
#Kannur University #Art Gallery Controversy #Handloom Museum #Inauguration Fraud Allegations #Gundert Library

കണ്ണൂര്‍: (https://truevisionnews.com/)  കണ്ണൂർ സർവകലാശാലയിലെ ആർട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നാലെ വൻ തട്ടിപ്പ് നടന്നതായി സംശയം. ജൂൺ ഒന്നിന് വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ആർട് ഗ്യാലറിയിൽ നിന്നും ഇപ്പോൾ മിക്ക വസ്തുക്കളും അപ്രത്യക്ഷമായിരിക്കുകയാണ്.

തെയ്യത്തിന്റെ രൂപം മാത്രമാണ് ബാക്കിയുള്ളത്. ഗവര്‍ണര്‍ സ്ഥാപിച്ച ശിലാഫലകവും ഇളക്കി മാറ്റിയ നിലയിലാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ആര്‍ട്ട് ഗ്യാലറിയിലെ വസ്തുക്കള്‍ കാണാതായിരിക്കുന്നത്. കൈത്തറി മ്യൂസിയത്തിലും അവസ്ഥ വ്യത്യസ്തമല്ല.

ഫോക്ലോര്‍ അക്കാദമിയുമായി സഹകരിച്ചായിരുന്നു ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ചത്. താവക്കര ക്യാമ്പസില്‍ ഗുണ്ടര്‍ട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്. ഉദ്ഘാടനത്തിന് മാത്രമായാണോ ആര്‍ട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിര്‍മ്മിച്ചതെന്ന സംശയമാണുയരുന്നത്.

എന്നാല്‍ നവീകരണം നടക്കുകയാണെന്ന് സംഭവത്തില്‍ അധികൃതരുടെ വിശദീകരണം. ജൂണ്‍ ആദ്യം ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലും ഗ്യാലറിയിലും എന്ത് നവീകരണമാണ് ഈ ഒരുമാസത്തിനപ്പുറം നടക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

Content Highlight: Suspicions of a major fraud surround the inauguration of the art gallery at Kannur University.

#Kannur University #Art Gallery Controversy #Handloom Museum #Inauguration Fraud Allegations #Gundert Library

Next TV

Related Stories
പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്

Jul 3, 2026 12:22 PM

പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്

പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന്...

Read More >>
വേഗം ആയിക്കോട്ടെ...! വടിയെടുത്ത് സർക്കാർ; മൂന്ന് ആഴ്ചക്കുള്ളിൽ ഒഴിവുകളെല്ലാം പിഎസ്‍സി റിപ്പോർട്ട് ചെയ്യണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടി

Jul 3, 2026 11:56 AM

വേഗം ആയിക്കോട്ടെ...! വടിയെടുത്ത് സർക്കാർ; മൂന്ന് ആഴ്ചക്കുള്ളിൽ ഒഴിവുകളെല്ലാം പിഎസ്‍സി റിപ്പോർട്ട് ചെയ്യണം, വീഴ്ച വരുത്തിയാൽ കടുത്ത നടപടി

ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്‍സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ...

Read More >>
വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു, തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; 48-കാരൻ മാന്നാർ പൊലീസിന്റെ പിടിയിൽ

Jul 3, 2026 11:02 AM

വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു, തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; 48-കാരൻ മാന്നാർ പൊലീസിന്റെ പിടിയിൽ

വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ്...

Read More >>
  അറിയുന്നത് എഴുതിയാൽ പോരെ? മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

Jul 3, 2026 10:58 AM

അറിയുന്നത് എഴുതിയാൽ പോരെ? മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

മട്ടന്നൂർ പോളിടെക്നിക് , പരീക്ഷാ ക്രമക്കേട് ,കോപ്പിയടി,മൊബൈൽ ഫോൺ ഉപയോഗം,പോലീസ് കേസ് , മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ...

Read More >>
Top Stories

News Roundup