ലൈംഗിക ബന്ധത്തിന് വഴങ്ങണം, അല്ലെങ്കിൽ ഭർത്താവിന് അയച്ച് കൊടുക്കും; വീട്ടിൽ അതിക്രമിച്ചു കയറി വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വീഡിയോ പകർത്തി, ഭീഷണി

ലൈംഗിക ബന്ധത്തിന് വഴങ്ങണം, അല്ലെങ്കിൽ ഭർത്താവിന് അയച്ച് കൊടുക്കും; വീട്ടിൽ അതിക്രമിച്ചു കയറി വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വീഡിയോ പകർത്തി, ഭീഷണി
Jun 30, 2026 02:26 PM | By Athira V
#Latest News #Kerala Police #Attack Case #Kasargod

കാസർഗോഡ് : ( www.truevisionnews.com ) രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

ജൂൺ 23ന് രാത്രി പത്തരയോടെയാണ് സംഭവം. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയുടേയും ആൺസുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചു. വീഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്നും യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോൾ യുവതിയുടെ കമ്മൽ ഊരിവാങ്ങി.

തുടർന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. പ്രതികളുമായി യുവതി ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികൾ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന.

Content Highlight: man broke into a house, filmed a video of a woman and her boyfriend, threatened her, and filed a police case

#Latest News #Kerala Police #Attack Case #Kasargod

Next TV

Related Stories
ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ യുവാവിന്റെ ചോരവാർന്നൊഴുകി ദാരുണാന്ത്യം

Jun 30, 2026 03:29 PM

ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ യുവാവിന്റെ ചോരവാർന്നൊഴുകി ദാരുണാന്ത്യം

ചരക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ്...

Read More >>
കടുവയുടെ കാൽപ്പാടുകൾ; വയനാട് നെന്മേനി ജനവാസ മേഖലയിൽ വീണ്ടും കടുവ ഭീതി

Jun 30, 2026 03:28 PM

കടുവയുടെ കാൽപ്പാടുകൾ; വയനാട് നെന്മേനി ജനവാസ മേഖലയിൽ വീണ്ടും കടുവ ഭീതി

കടുവയുടെ കാൽപ്പാടുകൾ, വയനാട് നെന്മേനിയിൽ വീണ്ടും കടുവ...

Read More >>
പാസ്‌പോർട്ടില്ല, വിസയുമില്ല; കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Jun 30, 2026 03:16 PM

പാസ്‌പോർട്ടില്ല, വിസയുമില്ല; കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കോഴിക്കോട് മാവൂരിൽ യാത്ര രേഖകളില്ലാതെ അനധികൃത താമസം, മൂന്നുപേർ പോലീസ്...

Read More >>
വാഹന ബന്ദ്.... ; സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ

Jun 30, 2026 03:02 PM

വാഹന ബന്ദ്.... ; സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ

സ്ത്രീകൾക്ക് സൗജന്യ, പ്രിയദർശിനി പദ്ധതി, വാഹന ബന്ദ്, മുന്നറിയിപ്പുമായി സ്വകാര്യ ബസ്...

Read More >>
Top Stories

News Roundup

GCC News