---
title: "'മോണിറ്റൈസേഷൻ ഓൺ ചെയ്ത്, സാഡ് ബിജിഎം ഇട്ട് വിൽക്കുകയായിരുന്നു!' ലക്ഷ്മി നക്ഷത്രയ്ക്കെതിരെ ആഞ്ഞടിച്ച് സായ് കൃഷ്ണ"
english_title: "Lakshmi Nakshathra, Sai Krishna, Renu Sudhi, Lakshmi Nakshathra Sai Krishna controversy, Lakshmi Nakshathra video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369373/lakshmi-nakshathra-sai-krishna-renu-sudhi-lakshmi-nakshathra-sai-krishna-controversy-lakshmi-nakshathra-video"
published_at: "2026-06-30T09:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43432d945d5_Lakshmi_Nakshathra,_Sai_Krishna,.jpg"
keywords: ["Lakshmi Nakshathra", "Sai Krishna", "Renu Sudhi", "Lakshmi Nakshathra Video"]
---

# 'മോണിറ്റൈസേഷൻ ഓൺ ചെയ്ത്, സാഡ് ബിജിഎം ഇട്ട് വിൽക്കുകയായിരുന്നു!' ലക്ഷ്മി നക്ഷത്രയ്ക്കെതിരെ ആഞ്ഞടിച്ച് സായ് കൃഷ്ണ

> **Lead Summary:** > ക്യാൻസർ ബാധിതയായി കഴിയുന്ന രേണു സുധിയെ സഹായിച്ചതുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്രയും യൂട്യൂബർ സായ് കൃഷ്ണയും തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചില കാര്യങ്ങൾ മുൻകൂട്ടി അറിയിച്ച് തന്നെ ചെയ്യണമെന്ന് സായ് പറഞ്ഞതിനെതിരെ ലക്ഷ്മി നക്ഷത്ര രംഗത്തെത്തിയിരുന്നു. "ചില പ്രമുഖർ പറഞ്ഞിട്ടുണ്ടല്ലോ ചില കാര്യങ്ങൾ അറിയിച്ച് തന്നെ ചെയ്യണമെന്ന്" എന്ന് പരിഹസിച്ച ലക്ഷ്മി, തന്റെ പെർഫ്യൂം വീഡിയോ അങ്ങനെ ചെയ്തതാണെന്നും വ്യക്തമാക്കിയിരുന്നു.

## Article Content

> ക്യാൻസർ ബാധിതയായി കഴിയുന്ന രേണു സുധിയെ സഹായിച്ചതുമായി ബന്ധപ്പെട്ട് അവതാരക ലക്ഷ്മി നക്ഷത്രയും യൂട്യൂബർ സായ് കൃഷ്ണയും തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചില കാര്യങ്ങൾ മുൻകൂട്ടി അറിയിച്ച് തന്നെ ചെയ്യണമെന്ന് സായ് പറഞ്ഞതിനെതിരെ ലക്ഷ്മി നക്ഷത്ര രംഗത്തെത്തിയിരുന്നു. "ചില പ്രമുഖർ പറഞ്ഞിട്ടുണ്ടല്ലോ ചില കാര്യങ്ങൾ അറിയിച്ച് തന്നെ ചെയ്യണമെന്ന്" എന്ന് പരിഹസിച്ച ലക്ഷ്മി, തന്റെ പെർഫ്യൂം വീഡിയോ അങ്ങനെ ചെയ്തതാണെന്നും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ലക്ഷ്മിക്ക് ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സായ് കൃഷ്ണ. ലക്ഷ്മി നക്ഷത്ര വീഡിയോ ചെയ്തതിനെയല്ല താൻ വിമർശിച്ചതെന്നും, പകരം അത് ചെയ്ത രീതിയെയാണെന്നും സായ് വ്യക്തമാക്കി. രേണു സുധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം (പൈസ) ഉണ്ടാക്കിയത് ലക്ഷ്മി നക്ഷത്രയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സായ് തുറന്നടിച്ചു. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ അവസ്ഥയെ ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിലൂടെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചു എന്ന രീതിയിലാണ് സായിയുടെ പുതിയ പ്രതികരണം.

ചില കാര്യങ്ങള്‍ നമ്മള്‍ അറിയിച്ച് ചെയ്യണമെന്ന് ഞാന്‍ തന്നെയാണ് പറഞ്ഞത്. ഞാനൊരു കാര്യം എനിക്ക് തോന്നിയത് കൊണ്ട് ചെയ്തു. അത് കണ്ടിട്ട് ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കട്ടെ. ഒരു വ്യക്തിയുടെ കുറേ കാര്യങ്ങള്‍ അറിയിച്ചിട്ട്, അത് കുറേ വീഡിയോ ആക്കുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത്. രേണുവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്രയുടെ ആദ്യ വീഡിയോ കാണുന്നത് ഭയങ്കര കരച്ചിലായിട്ടാണ്. ഒടുക്കത്തെ കരച്ചില്‍. കമന്‍റ് ബോക്സ് മുഴുവന്‍ അവര്‍ക്ക് എതിരായിരുന്നു. ഞാനത് കണ്ടന്‍റാക്കിയിട്ടുണ്ട്. അതാണ് തുടക്കം. കൊല്ലം സുധി- രേണു ആയിരുന്നു കണ്ടന്‍റ്. അതായിരുന്നു ലക്ഷ്മി നക്ഷത്രയുടെ തുടക്കം. അന്ന് പലരും പറഞ്ഞു ലക്ഷ്മിയെ നിനക്കറിയില്ലെന്ന്. ഈ കരയുന്ന ആളല്ലെന്ന് പറഞ്ഞു.

ശേഷം രേണുവുമായി ബന്ധപ്പെട്ട് ലക്ഷ്മി ഒരുപാട് വീഡിയോകള്‍ ചെയ്തു. അവര്‍ പെര്‍ഫ്യൂമിന്‍റെ കാര്യം പറഞ്ഞാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പക്ഷേ അതല്ല. നിങ്ങള്‍ അവിടെ ചെന്ന് സ്ലോ മോഷനില്‍ അവരുടെ കണ്ണുകള്‍ സൂം ചെയ്യുന്നു, നാല് ആംഗിളില്‍ ക്യാമറ വയ്ക്കുന്നു, അതിന് ഒരു എഡിറ്റിംഗ് പാറ്റേണ്‍ ഉണ്ടാക്കുന്നു, ബിജിഎം ഇട്ട് തള്ളുന്നു, രേണു സംസാരിക്കുമ്പോള്‍ സുധിയുടെ മാലയിട്ട ഫോട്ടോ സൂം ചെയ്യുന്നു. അത് നിങ്ങള്‍ സെല്ല് ചെയ്ത രീതിക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്. മോണിറ്റൈസേഷന്‍ ഓണ്‍ ചെയ്തിട്ടല്ലേ ചേച്ചി ഇത് ചെയ്തത്. അത് ഓഫാക്കി ചെയ്ത പരിപാടി ഒന്നുമല്ലല്ലോ? കൊള്ളാം. എനിക്ക് വേണമെങ്കില്‍ രേണുവിന്‍റെ അടുത്ത് പോയ വീഡിയോ എടുത്തിടാമായിരുന്നു. നക്ഷത്ര ചേച്ചി അതാണല്ലോ ചെയ്തത്. മില്യണ്‍ വ്യൂവ്സ് ആണ് ഉണ്ടാക്കിയത്. അതില്‍ നിന്നും അരിയും മേടിച്ചു. പക്ഷേ നിങ്ങളല്ലല്ലോ ഞാന്‍. ചേച്ചി ചെയ്തത് പോലെ ഞാന്‍ ചെയ്യില്ല.

ചേച്ചി ആദ്യം എന്‍റെ സുധി ചേട്ടന്‍ എന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. 3.9 മില്യണ്‍ വ്യൂവ്സ്. അതിന്‍റെ മോണിറ്റൈസേഷന്‍ ഓണ്‍ ആയിരുന്നോ അല്ലയോ എന്ന് ചേച്ചി പറഞ്ഞ് തന്നാല്‍ നന്നാവും. അതിനെത്ര പൈസ കിട്ടി എന്നതും. ഇതുമായി ബന്ധപ്പെട്ട് 6, 7 വീഡിയോ കാണും. എല്ലാം ഒരു മില്യണിലധികം വ്യൂവ്സ് ഉള്ള വീഡിയോകളാണ്. അതായത് 10 ലക്ഷത്തില്‍ കൂടുതല്‍. രേണു - കൊല്ലം സുധി കണ്ടന്‍റ് വച്ച് നിങ്ങള്‍ നേടിയതാണ്. ഒരു വീഡിയോ പോയിട്ട് ബാക്കി എല്ലാം 30 മിനിറ്റില്‍ കൂടുതലുള്ള വീഡിയോകളാണ്. അതിലെല്ലാം മിഡ് ആഡ്(പരസ്യം) സെറ്റ് ആണ്. ഇത്രയും വീഡിയോസില്‍ നിന്നും ബള്‍ക്ക് എമൗണ്‍ റവന്യൂ(വലിയൊരു തുക) ഉണ്ടാക്കിയ വ്യക്തിയാണ് നിങ്ങള്‍. ഞാന്‍ മോശവും കുറ്റവുമല്ല പറയുന്നത്. ഞങ്ങളും ഇതുതന്നെയാണ് ചെയ്തത്.

നിങ്ങള്‍ അവിടെ പോയി കണ്ടന്‍റുണ്ടാക്കി എന്നേ ഉള്ളൂ. ഇവിടെ പെര്‍ഫ്യൂം കൊടുത്തതിനല്ല വിമര്‍ശനം വന്നത്. വഴി മാറ്റി വിടല്ലേ ലക്ഷ്മി നക്ഷത്ര. നിങ്ങള്‍ ചൂഷണം നടത്തിയതിനാണ് വിമര്‍ശനം വന്നത്. അതും നേരിട്ട്. സാഡ് ബിജിഎം, കണ്ണീര്‍ സൂം. ഫോട്ടോ ഫോക്കസ്, എല്ലാം ചെയ്തിട്ട്. സഹായങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങളെ ഞാൻ വിമർശിച്ചിട്ടുമില്ല. നിങ്ങളത് വില്പന ചെയ്യുകയായിരുന്നു. മില്യൺ അടിക്കുന്നു, ട്രെന്റിം​ഗ് ആണെന്ന് പറഞ്ഞ് പോസ്റ്റിടുന്നു. ഇത്രയും കാലം ഒന്നും അറിയിക്കാതെ ചെയ്ത പോലെയാണ് സംസാരം. രേണു സുധി കണ്ടന്റിൽ നിങ്ങൾക്കാണ് ഏറ്റവും കൂടുതൽ വരുമാനം കിട്ടിയിട്ടുള്ളത്. മില്യൺ ആണ് വ്യൂവ്സ്. എനിക്ക് കിട്ടിയതിൽ നിന്നും ഒരു തുക ഞാൻ കൊടുത്തു. രേണുവിന്റെ വീട്ടിൽ പോയപ്പോൾ നാല് ക്യാമറ ഓണാക്കി ഞാൻ പോയിട്ടില്ല. നാല് ആം​ഗിളിൽ നിന്നും ഷൂട്ടും ചെയ്തിട്ടില്ല. അത് ചെയ്യത്തുമില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/369373/lakshmi-nakshathra-sai-krishna-renu-sudhi-lakshmi-nakshathra-sai-krishna-controversy-lakshmi-nakshathra-video)