100 കോടി വാരിയിട്ടും പ്രതിഫലം നൽകിയില്ല; 'പരാശക്തി'യുടെ നിർമ്മാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സുധ കൊങ്കര

100 കോടി വാരിയിട്ടും പ്രതിഫലം നൽകിയില്ല; 'പരാശക്തി'യുടെ നിർമ്മാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സുധ കൊങ്കര
2026-06-30T14:46:00 | By Anusree vc
#Sudha Kongara #Parasakthi Movie #Parasakthi Satellite Stay #Kollywood

ചെന്നൈ: ( https://moviemax.in/ ) തമിഴ് ചിത്രം 'പരാശക്തി'യുടെ പ്രതിഫല കുടിശ്ശികയായ 8.39 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സംവിധായിക സുധ കൊങ്കര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്ടിലെ സെക്ഷൻ 9 പ്രകാരമാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് കുമരേഷ് ബാബു, ചിത്രത്തിന്റെ സാറ്റലൈറ്റ് റിലീസ് ജൂലൈ 8 വരെ തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. കേസ് ജൂലൈ 8ന് വീണ്ടും പരിഗണിക്കും.

കരാർ പ്രകാരം ജിഎസ്ടി ഉൾപ്പെടെ ആകെ 17.70 കോടി രൂപയാണ് സുധ കൊങ്കരയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 9.31 കോടി രൂപ മാത്രമാണ് നിർമ്മാതാക്കളായ ഡോൺ പിക്ചേഴ്സ് നൽകിയത്. ബാക്കി 8.39 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് സുധ കൊങ്കരയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ചിത്രവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കൈമാറിയിട്ടും പ്രതിഫലം പൂർണ്ണമായി നൽകിയില്ല. 'പരാശക്തി' വൻ വിജയമാണെന്ന് നിർമ്മാതാക്കൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയിട്ടും കുടിശ്ശിക തീർക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

ഡോൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'ഇദയം മുരളി' എന്ന പുതിയ സിനിമയുടെ റിലീസ് തടയണമെന്നും സുധ കൊങ്കര ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 10 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. റിലീസ് തടയണമെന്ന ഹർജിയിൽ ജൂലൈ 7ന് മുമ്പായി എതിർവാദം സമർപ്പിക്കാൻ നിർമാതാക്കൾക്ക് കോടതി നിർദ്ദേശം നൽകി. റിലീസിന്റെ അവസാന നിമിഷമല്ല, മറിച്ച് കൃത്യമായ സമയത്ത് തന്നെയാണ് താൻ കോടതിയെ സമീപിച്ചതെന്ന് സുധ കൊങ്കര വ്യക്തമാക്കി.

സുധ കൊങ്കര സംവിധാനം ചെയ്ത് 2026 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു തമിഴ് പൊളിറ്റിക്കൽ ഡ്രാമയാണ് 'പരാശക്തി'. ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം ഡോൺ പിക്‌ചേഴ്‌സ് ആണ് നിർമിച്ചത്. റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ തന്നെ ചിത്രം ലോകമെമ്പാടുമായി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ചിത്രം ഇതിനകം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.

Content Highlight: Sudha Kongara, Parasakthi, Madras High Court, Parasakthi movie remuneration dispute, Idayam Murali movie release stayed

#Sudha Kongara #Parasakthi Movie #Parasakthi Satellite Stay #Kollywood

Next TV

Related Stories
ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

Jul 15, 2026 04:16 PM

ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

ഇലക്ട്രിക് വാഹന യോഗത്തിനിടെ വിൻഫാസ്റ്റിന്റെ മിനിയേച്ചർ കാർ കൈയിലെടുത്ത് പരിശോധിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ വീഡിയോ വൈറൽ...

Read More >>
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
Top Stories

News Roundup