പാസ്‌പോർട്ടില്ല, വിസയുമില്ല; കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

പാസ്‌പോർട്ടില്ല, വിസയുമില്ല; കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി
Jun 30, 2026 03:16 PM | By Athira V
#Latest News #Kozhikode #Mavoor #Police Case #Illegally Stay

കോഴിക്കോട്: ( www.truevisionnews.com ) മാവൂരിലെ കൽപ്പള്ളിയിൽ യാതൊരുവിധ യാത്രാരേഖകളുമില്ലാതെ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു കോട്ടേജിൽ നടത്തിയ ആസൂത്രിതമായ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ബംഗ്ലാദേശിലെ കുഷ്തിയ ജില്ല സ്വദേശികളായ മുഹമ്മദ് വുള ഹുസൈൻ (42), മുഹമ്മദ് മഹ്ദി ഹസ്സൻ (28), ഉപസില വില്ലേജ് സ്വദേശിയായ മുഹമ്മദ് ഹസ്സൻ അലി (27) എന്നിവരാണ് അറസ്റ്റിലായത്. മാവൂർ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച കൽപ്പള്ളിയിലെ കോട്ടേജിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കൽപ്പള്ളി സ്വദേശിയായ മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇവരുടെ പക്കൽ ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ യാതൊരുവിധ ഔദ്യോഗിക രേഖകളുമില്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ബംഗ്ലാദേശ് ഐഡി കാർഡുകൾ കണ്ടെത്തി. ചോദ്യം ചെയ്യലിൽ രേഖകളില്ലാതെയാണ് അതിർത്തി കടന്നതെന്ന് ഇവർ സമ്മതിക്കുകയും ചെയ്തു.

രാജ്യസുരക്ഷ മുൻനിർത്തി, അനധികൃതമായി അതിർത്തി കടന്നതിനും നിയമവിരുദ്ധമായി താമസിച്ചതിനും ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട്-2025 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം ആവശ്യമായ മറ്റ് തുടർനടപടികൾ സ്വീകരിച്ചതായി മാവൂർ പോലീസ് അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം അനധികൃത താമസം നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Content Highlight: Three people arrested by police for illegally staying in Kozhikode's Mavoor without travel documents

#Latest News #Kozhikode #Mavoor #Police Case #Illegally Stay

Next TV

Related Stories
ഇത് നല്ല കൂത്ത്..! കോഴിക്കോട് പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബസിന്റെ ബെൽ വലിച്ച് പൊട്ടിച്ചു, മൂന്ന് സ്ത്രീകൾ കസ്റ്റഡിയിൽ

Jun 30, 2026 03:59 PM

ഇത് നല്ല കൂത്ത്..! കോഴിക്കോട് പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബസിന്റെ ബെൽ വലിച്ച് പൊട്ടിച്ചു, മൂന്ന് സ്ത്രീകൾ കസ്റ്റഡിയിൽ

കോഴിക്കോട് പ്രിയദർശിനി ബസ് , കെഎസ്ആർടിസി ബസ്, കോഴിക്കോട് കെഎസ്ആർടിസി ബസ് തർക്കം,...

Read More >>
പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 30, 2026 03:57 PM

പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ...

Read More >>
'എന്റെ മോളെ എനിക്ക് തിരികെ വേണം...'; കുഞ്ഞു ജീവൻ കാക്കാൻ വേണ്ടത് 16.5 കോടി,  മിയ മരിയക്ക് വേണ്ടി  നാട് കൈകോർക്കുന്നു

Jun 30, 2026 03:50 PM

'എന്റെ മോളെ എനിക്ക് തിരികെ വേണം...'; കുഞ്ഞു ജീവൻ കാക്കാൻ വേണ്ടത് 16.5 കോടി, മിയ മരിയക്ക് വേണ്ടി നാട് കൈകോർക്കുന്നു

മിയ മരിയ ചികിത്സസഹായം, ‍മുവാറ്റുപുഴ ആയവന സ്വദേശി, സ്പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ്...

Read More >>
Top Stories

News Roundup

GCC News