Jun 30, 2026 04:04 PM

#Latest News #K P Naushadali MLA #Ponnani Biennale #Lionel Messi #Mamdani

പൊന്നാനി: ( www.truevisionnews.com ) പൊന്നാനി ബിനാലെയ്ക്ക് അർജന്റീന ഫുട്‌ബോൾ ഇതിഹാസം മെസ്സിയെയും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയെയും കൊണ്ടുവരാൻ ആലോചിക്കുന്നതായി പൊന്നാനി എംഎൽഎ കെ.പി. നൗഷാദലി. പൊന്നാനിയിലെ ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

മോഹൻലാലിനെ പൊന്നാനി ബിനാലെയുടെ ഡയറക്ടറാക്കണമെന്നുള്ള ആലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഷാരൂഖ് ഖാനും ശ്രേയാഘോഷലും ലയണൽ മെസ്സി തൊട്ട് മംദാനി വരെയുള്ള ആളുകളെ പൊന്നാനിയിലേക്ക് കൊണ്ടുവരണമെന്ന് ചിന്തയുണ്ട്. ഇതൊന്നും വിടുവായത്തമായി തള്ളിക്കളയണ്ട. ഈ പറഞ്ഞ പേരുകളിൽ 75 ശതമാനം പേരെയെങ്കിലും കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കംവേണ്ട.' നൗഷാദലി പറഞ്ഞു.

നേരത്തെ എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മന്ത്രിയായിരുന്ന വി. അബ്ദുറഹിമാൻ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് നടക്കാതെ വന്നത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.




Content Highlight: Planning to bring Messi and Mamdani to Ponnani Biennale - K.P. Naushadali MLA

#Latest News #K P Naushadali MLA #Ponnani Biennale #Lionel Messi #Mamdani

Next TV

Top Stories










News Roundup






GCC News