വാഹന ബന്ദ്.... ; സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ

വാഹന ബന്ദ്.... ; സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ
Jun 30, 2026 03:02 PM | By Athira V
#Latest News #Private Bus #Priyadarshini Scheme #KSRTC Bus #Vehicle Strike

തിരുവനന്തപുരം: ( www.truevisionnews.com ) സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് ഉടമകൾ അറിയിച്ചു.

ടൂറിസ്റ്റ് ബസ്, ടാക്സി, ഓട്ടോ എന്നിവരെ അണിനിരത്തിയാകും ബന്ദ് നടത്തുക. ഇത് സംബന്ധിച്ച് ആറിന് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതിന് ശേഷം സ്വകാര്യ ബസുകൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒഴിഞ്ഞ ബസുമായി സർവീസ് പൂർത്തിയാക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു.

ഡീസൽ ചെലവിനും തൊഴിലാളികളുടെ വേതനത്തിന് പോലും പണം കണ്ടെത്താനാവാത്തത്രയും മോശം അവസ്ഥയിലാണ് ഉള്ളതെന്നും ഉടമകൾ പറഞ്ഞിരുന്നു.

അതേസമയം, കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകൾ നിരാഹാര സമരത്തിലേക്ക്. ജൂലൈ 2 ന് പ്രതിഷേധ സൂചകമായി കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. സ്വകാര്യ ബസ് മേഖല വൻ പ്രതിസന്ധിയിലെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വന്നതോടെ സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ബസുടമകൾ പറഞ്ഞു. ദിവസം 3000 മുതൽ 4000 രൂപ വരെ വരുമാനത്തിൽ കുറവുണ്ട്.

ഇതിനൊപ്പം ഇന്ധന വില വർധനവ് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡീസലിന് സബ്സിഡി അനുവദിക്കണം, വിദ്യാർത്ഥികളുടെ ചാർജ് വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ രണ്ടിന് കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്ന വയനാട് ജില്ലയിക്കുള്ള സർവ്വിസ് മുതൽ കോഴിക്കോട്-കുറ്റ്യാടി,കുന്നമംഗലം,താമരശ്ശേരി,മുക്കം,മാവൂർ,വടകര കൊയിലാണ്ടി റൂട്ടുകളിലാണ് വലിയ നഷ്ടം. 1200 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ജില്ലയിൽ വൈകാതെ ഓട്ടം നിന്നു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ബസുടമകൾ പറയുന്നു.

Content Highlight: Private bus owners warn of free Priyadarshini scheme, vehicle ban, for women

#Latest News #Private Bus #Priyadarshini Scheme #KSRTC Bus #Vehicle Strike

Next TV

Related Stories
വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Jun 30, 2026 03:50 PM

വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ച...

Read More >>
'എന്റെ മോളെ എനിക്ക് തിരികെ വേണം...'; കുഞ്ഞു ജീവൻ കാക്കാൻ വേണ്ടത് 16.5 കോടി,  മിയ മരിയക്ക് വേണ്ടി  നാട് കൈകോർക്കുന്നു

Jun 30, 2026 03:50 PM

'എന്റെ മോളെ എനിക്ക് തിരികെ വേണം...'; കുഞ്ഞു ജീവൻ കാക്കാൻ വേണ്ടത് 16.5 കോടി, മിയ മരിയക്ക് വേണ്ടി നാട് കൈകോർക്കുന്നു

മിയ മരിയ ചികിത്സസഹായം, ‍മുവാറ്റുപുഴ ആയവന സ്വദേശി, സ്പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ്...

Read More >>
അമ്മൂമ്മയുടെ കൈതട്ടി ഓടി; വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് പരിക്ക്

Jun 30, 2026 03:40 PM

അമ്മൂമ്മയുടെ കൈതട്ടി ഓടി; വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക് പരിക്ക്

വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിനിക്ക്...

Read More >>
 സംഘപരിവാർ അനുകൂലിക്ക് എന്തിനാണ് ഈ പദവി? ജനങ്ങള്‍ക്ക് യുഡിഎഫിന് മേലുള്ള വിശ്വാസത്തിൽ മങ്ങലേറ്റാൽ പ്രത്യാഘാതം ഗുരുതരമാകും', തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ദുൽഖിഫിൽ

Jun 30, 2026 03:37 PM

സംഘപരിവാർ അനുകൂലിക്ക് എന്തിനാണ് ഈ പദവി? ജനങ്ങള്‍ക്ക് യുഡിഎഫിന് മേലുള്ള വിശ്വാസത്തിൽ മങ്ങലേറ്റാൽ പ്രത്യാഘാതം ഗുരുതരമാകും', തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ദുൽഖിഫിൽ

എൻ ശേഷാദ്രിനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, വി പി ദുൽഖിഫിൽ യൂത്ത് കോൺഗ്രസ് വിമർശനം, പി എം നിയാസ് കെ എം ഷാജി കമ്മീഷണർ നിയമന തർക്കം, യുഡിഎഫ്...

Read More >>
ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ യുവാവിന്റെ ചോരവാർന്നൊഴുകി ദാരുണാന്ത്യം

Jun 30, 2026 03:29 PM

ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ യുവാവിന്റെ ചോരവാർന്നൊഴുകി ദാരുണാന്ത്യം

ചരക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ്...

Read More >>
Top Stories

News Roundup

GCC News