മഴ മഴയേ.... കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, സംസ്ഥാനത്തെ 12 ജില്ലകളിലും മഴ മുന്നറിയിപ്പ്

മഴ മഴയേ.... കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, സംസ്ഥാനത്തെ 12 ജില്ലകളിലും മഴ മുന്നറിയിപ്പ്
Jun 30, 2026 01:43 PM | By Athira V
#Latest News #Rain Alert #Kerala Rain

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുനന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Heavy rains to continue in the state, rain warning in 12 districts today

#Latest News #Rain Alert #Kerala Rain

Next TV

Related Stories
ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ യുവാവിന്റെ ചോരവാർന്നൊഴുകി ദാരുണാന്ത്യം

Jun 30, 2026 03:29 PM

ചരക്ക് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ യുവാവിന്റെ ചോരവാർന്നൊഴുകി ദാരുണാന്ത്യം

ചരക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ്...

Read More >>
കടുവയുടെ കാൽപ്പാടുകൾ; വയനാട് നെന്മേനി ജനവാസ മേഖലയിൽ വീണ്ടും കടുവ ഭീതി

Jun 30, 2026 03:28 PM

കടുവയുടെ കാൽപ്പാടുകൾ; വയനാട് നെന്മേനി ജനവാസ മേഖലയിൽ വീണ്ടും കടുവ ഭീതി

കടുവയുടെ കാൽപ്പാടുകൾ, വയനാട് നെന്മേനിയിൽ വീണ്ടും കടുവ...

Read More >>
പാസ്‌പോർട്ടില്ല, വിസയുമില്ല; കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Jun 30, 2026 03:16 PM

പാസ്‌പോർട്ടില്ല, വിസയുമില്ല; കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കോഴിക്കോട് മാവൂരിൽ യാത്ര രേഖകളില്ലാതെ അനധികൃത താമസം, മൂന്നുപേർ പോലീസ്...

Read More >>
വാഹന ബന്ദ്.... ; സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ

Jun 30, 2026 03:02 PM

വാഹന ബന്ദ്.... ; സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി സ്വകാര്യ ബസ് ഉടമകൾ

സ്ത്രീകൾക്ക് സൗജന്യ, പ്രിയദർശിനി പദ്ധതി, വാഹന ബന്ദ്, മുന്നറിയിപ്പുമായി സ്വകാര്യ ബസ്...

Read More >>
Top Stories

News Roundup

GCC News