സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്
Jun 30, 2026 06:26 AM | By VIPIN P V
#Latest News #Heavy Rain #Orange Alert #Yellow Alert #Kerala Rain

തിരുവനന്തപുരം: : ( www.truevisionnews.com ) സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ - കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലകൊള്ളുന്നതും വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാതച്ചുഴി തുടരുന്നതുമാണ് കേരളത്തിലെ മഴ മുന്നറിയിപ്പ് കാരണം.

ജൂൺ 29 മുതൽ ജൂലൈ മൂന്നുവരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തിൽ ഇന്നുവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ മൂന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള - ലക്ഷദീപ് - കർണാടക തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Content Highlight: The Central Meteorological Department has predicted heavy rains in various districts of the state today

#Latest News #Heavy Rain #Orange Alert #Yellow Alert #Kerala Rain

Next TV

Related Stories
അബദ്ധത്തിൽ വീണതോ? മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

Jun 30, 2026 08:50 AM

അബദ്ധത്തിൽ വീണതോ? മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

വയോധികയുടെ മൃതദേഹം, മലപ്പുറത്തെ വയോധികയുടെ മരണം, കിണറ്റിൽവീണ് മരിച്ചു ...

Read More >>
കടയ്ക്കുള്ളിൽ തന്നെ കള്ളൻ....!  കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു

Jun 30, 2026 08:43 AM

കടയ്ക്കുള്ളിൽ തന്നെ കള്ളൻ....! കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു

കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍...

Read More >>
കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

Jun 30, 2026 08:38 AM

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത്...

Read More >>
'ദയവ് ചെയ്ത് ആരും ശ്രമിക്കരുത്....., അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന അസീസ്

Jun 30, 2026 08:13 AM

'ദയവ് ചെയ്ത് ആരും ശ്രമിക്കരുത്....., അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന അസീസ്

'അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന...

Read More >>
Top Stories

News Roundup

GCC News