---
title: "കാനഡയിലെ ജോലി വിട്ടത് അമ്മൂമ്മയ്ക്ക് വേണ്ടി മാത്രമല്ല; അഹാനയ്ക്ക് മറുപടിയുമായി തൻവി, കൃഷ്ണ കുടുംബത്തിൽ പോര് മുറുകുന്നു"
english_title: "Sindhu Krishna's niece Tanvi shared a new video on YouTube"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369285/sindhu-krishnas-niece-tanvi-shared-a-new-video-on-youtube"
published_at: "2026-06-29T17:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4263ad8aef3_gyhjtfygj.jpg"
keywords: ["Latest news", "Sindhu Krishna", "Tanvi", "YouTube", "Ahana krishna"]
---

# കാനഡയിലെ ജോലി വിട്ടത് അമ്മൂമ്മയ്ക്ക് വേണ്ടി മാത്രമല്ല; അഹാനയ്ക്ക് മറുപടിയുമായി തൻവി, കൃഷ്ണ കുടുംബത്തിൽ പോര് മുറുകുന്നു

> **Lead Summary:** കൊച്ചി: **[** സിന്ധു കൃഷ്ണയുടെ സഹോദരിപുത്രി തൻവി യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഭർത്താവിന്റെ മരണശേഷം അമ്മൂമ്മ ഒറ്റപ്പെട്ടു കഴിയുകയാണെന്നും അവരെ നോക്കാനാണ് കാനഡയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതെന്നുമുള്ള തൻവിയുടെ ആദ്യ വീഡിയോ വലിയ വിമർശനങ്ങൾക്കും നടി അഹാന കൃഷ്ണയുടെ മറുപടിയ്ക്കും കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി തൻവി പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.

## Article Content

കൊച്ചി: **[** സിന്ധു കൃഷ്ണയുടെ സഹോദരിപുത്രി തൻവി യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഭർത്താവിന്റെ മരണശേഷം അമ്മൂമ്മ ഒറ്റപ്പെട്ടു കഴിയുകയാണെന്നും അവരെ നോക്കാനാണ് കാനഡയിലെ ഉയർന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതെന്നുമുള്ള തൻവിയുടെ ആദ്യ വീഡിയോ വലിയ വിമർശനങ്ങൾക്കും നടി അഹാന കൃഷ്ണയുടെ മറുപടിയ്ക്കും കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി തൻവി പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങിവരാൻ കാരണം അമ്മൂമ്മ മാത്രമല്ലെന്നും തന്റെ മൂത്ത മകൻ ലിയാന്റെ ആരോഗ്യപ്രശ്നങ്ങളാണെന്നും തൻവി പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു.

>  "കാനഡയിൽ നിന്നും തിരിച്ചു നാട്ടിലേക്ക് വരാൻ കാരണം അമ്മൂമ്മ മാത്രമല്ല, എന്റെ മൂത്ത മകൻ ലിയാന്റെ മെഡിക്കൽ പ്രശ്നങ്ങൾ കൂടിയാണ്. അവന്റെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കുക ബുദ്ധിമുട്ടായതുകൊണ്ടാണ് ഞാനും യോജിയും വീണ്ടും ഒരുമിച്ചത്."

>  "കാനഡയിൽ ഹെൽത്ത് കെയർ സൗജന്യമാണ്. പക്ഷേ, എന്തെങ്കിലും ഒരു ചികിത്സ ലഭിക്കണമെങ്കിൽ അവിടെ ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും. അതും ഒരു കാരണമാണ്."

>  "അമ്മൂമ്മയ്ക്ക് അപ്പൂപ്പൻ കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ഞാനാണ്. അതുകൊണ്ടാണ് ഞാൻ വന്നത്. അല്ലാതെ വേറെ ആരെയും കുറ്റപ്പെടുത്താൻ എനിക്ക് ഉദ്ദേശമില്ലായിരുന്നു."

>  "അമ്മൂമ്മയുടെ ആവശ്യങ്ങൾക്കായി എനിക്ക് പറ്റുന്ന തുക ഞാൻ അയച്ചുകൊടുക്കുമായിരുന്നു. എല്ലാ ചെലവും എനിക്ക് ഒറ്റയ്ക്ക് വഹിക്കാൻ പറ്റാത്തതുകൊണ്ട് ബാക്കി കാര്യങ്ങൾ സിന്ധു അമ്മയൊക്കെയാണ് നോക്കിയിരുന്നത്."

തൻവിയുടെ ആദ്യ വീഡിയോയ്ക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി അഹാന കൃഷ്ണ രംഗത്തെത്തിയിരുന്നു. പ്രായമായ ആളാണെന്ന് കരുതി പലതും ക്ഷമിച്ചെങ്കിലും വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണ് അമ്മൂമ്മ സംസാരിച്ചതെന്നും, ആ കാരണത്താലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നുമാണ് അഹാന പറഞ്ഞത്.

കൂടാതെ തൻവി കാനഡയിൽ നിന്ന് നാട്ടിലേക്ക് വരാൻ നേരത്തെ തന്നെ ആലോചിച്ചിരുന്നതാണെന്നും അഹാന വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് തൻവിയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369285/sindhu-krishnas-niece-tanvi-shared-a-new-video-on-youtube)