രാഷ്ട്രീയത്തിലേക്കൊന്നും സൂര്യ അണ്ണൻ ഇല്ല! അഭ്യൂഹങ്ങൾ പൂർണ്ണമായും തള്ളി ഫാൻസ് അസോസിയേഷൻ

രാഷ്ട്രീയത്തിലേക്കൊന്നും സൂര്യ അണ്ണൻ ഇല്ല! അഭ്യൂഹങ്ങൾ പൂർണ്ണമായും തള്ളി ഫാൻസ് അസോസിയേഷൻ
2026-06-29T15:44:00 | By Anusree vc
#Suriya #Suriya Political Entry #Suriya NarpaniIyakkam #Suriya Politics Rumors

( https://moviemax.in/ ) നടൻ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തള്ളി താരത്തിന്റെ ഫാൻസ് അസോസിയേഷൻ. നടന് രാഷ്ട്രീയത്തിലിറങ്ങാൻ യാതൊരു പദ്ധതിയുമില്ലെന്ന് 'സൂര്യ നൽപണി ഇയക്കം' പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇത്തരം അഭ്യൂഹങ്ങൾക്കും തെറ്റായ വ്യാഖ്യാനങ്ങൾക്കും കാരണമായ പ്രസംഗം നടത്തിയ ഇ. വീരമണി, കഴിഞ്ഞ മൂന്ന് വർഷമായി സംഘടനയിൽ യാതൊരു ഭാരവാഹിത്വവുമില്ലാത്ത വ്യക്തിയാണെന്നും പ്രസ്താവനയിലുണ്ട്. ഇതിനൊപ്പം വീരമണിയുടെ വീഡിയോ വിശദീകരണവും സംഘടന പങ്കുവെച്ചിട്ടുണ്ട്.

ഞായറാഴ്ച നടന്ന സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സംസാരിച്ച വീരമണി, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കിയ ശേഷമാണ് പ്രസംഗം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. 'അദ്ദേഹത്തിന്റെ പ്രസംഗം തെറ്റായ വ്യാഖ്യാനത്തോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സംഘടനയുടെ ഔദ്യോഗിക നിലപാടാണെന്ന രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് ആരും വിശ്വസിക്കുകയോ കാര്യമാക്കുകയോ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു', പ്രസ്താവനയിൽ പറയുന്നു.

'കഴിഞ്ഞ മൂന്ന് വർഷമായി ഇ. വീരമണി സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇല്ല എന്ന കാര്യവും അറിയിക്കുന്നു. അതുപോലെ സൂര്യയ്ക്ക് രാഷ്ട്രീയത്തിലേക്ക് വരാൻ യാതൊരു പദ്ധതിയുമില്ല. അഗരം ഫൗണ്ടേഷനിലൂടെയും നൽപണി ഇയക്കത്തിലൂടെയും ജനങ്ങൾക്ക് സാമൂഹിക സേവനം തുടരുന്നതിലാണ് അദ്ദേഹം സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നത്. സാമൂഹികമാധ്യമങ്ങളിലെ കിംവദന്തികൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണം', സംഘടന അഭ്യർഥിച്ചു.

ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലമൈ നൽപണി ഇയക്കത്തിന്റെ സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ വീരമണി നടത്തിയ പ്രസംഗമാണ് ചർച്ചകൾക്ക് കാരണമായത്. കാലവും ദൈവവും തീരുമാനിച്ചാൽ സൂര്യ ജനനേതാവായി വരുന്നത് തടയാൻ ആർക്കും കഴിയില്ല എന്നായിരുന്നു പ്രസംഗം.

'ഞാൻ നിങ്ങളുടെ മുഖങ്ങൾ കാണുന്നു, എന്നാൽ കാലത്തിന്റെ കണ്ണാടിയിലൂടെ നിങ്ങളുടെ മുഖങ്ങളിലേക്ക് നോക്കുമ്പോൾ എനിക്ക് ഇവിടെ പല എം.എൽ.എമാരെയും എം.പിമാരെയും കാണാൻ സാധിക്കുന്നുണ്ട്. നിയമസഭയ്ക്കുള്ളിൽ 'മന്ത്രി' എന്നെഴുതിയ നെയിം ബോർഡിന് പിന്നിൽ ഇരിക്കുന്ന വ്യക്തികളെ എനിക്ക് കാണാൻ കഴിയുന്നു. കാലവും ദൈവവും തീരുമാനിച്ചാൽ ഇത് സംഭവിക്കും. സൂര്യ നൽപണി ഇയക്കം വെക്കുന്ന ഈ ഒരടി, രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 130 അടി ഉയരത്തിലേക്ക് എത്തും. അതിനായി നിങ്ങൾ ഓരോരുത്തരും തയ്യാറായിരിക്കണം', പ്രസംഗത്തിൽ വീരമണി പറഞ്ഞു.

'സൂര്യ അണ്ണന് വേണ്ടി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങൾ ഓരോരുത്തരും പിന്തുണ നൽകിയാൽ മാത്രമേ ഇത് മുന്നോട്ട് നീങ്ങുകയുള്ളൂ, അതിന് നിങ്ങൾ തയ്യാറാണോ? ഇവിടെ 'ഞാൻ' എന്ന ഭാവം മറന്ന്, മറ്റ് ഭാരവാഹികളുമായുള്ള വ്യത്യാസങ്ങൾ മറന്ന്, അണ്ണന് വേണ്ടി എന്തിനും തയ്യാറാണെന്ന് പറയാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെയെങ്കിൽ സൂര്യ അണ്ണൻ ജനപ്രതിനിധിയായി വരും', വീരമണി കൂട്ടിച്ചേർത്തു.






Content Highlight: Suriya, Political entry, Fans association dismisses rumors

#Suriya #Suriya Political Entry #Suriya NarpaniIyakkam #Suriya Politics Rumors

Next TV

Related Stories
ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

Jul 15, 2026 04:16 PM

ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

ഇലക്ട്രിക് വാഹന യോഗത്തിനിടെ വിൻഫാസ്റ്റിന്റെ മിനിയേച്ചർ കാർ കൈയിലെടുത്ത് പരിശോധിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ വീഡിയോ വൈറൽ...

Read More >>
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
Top Stories










News Roundup