തെരുവുനായ്ക്കളാൽ പഠനം വഴിമുട്ടി; ചൂണ്ടൽ സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ

തെരുവുനായ്ക്കളാൽ പഠനം വഴിമുട്ടി; ചൂണ്ടൽ സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ
Jun 30, 2026 07:44 AM | By VIPIN P V
#Latest News #Stray Dog #Thrissur Choondal Govt. UP School #Holiday

തൃശ്ശൂര്‍: ( www.truevisionnews.com ) തെരുവ് നായ ശല്യം കാരണം തിങ്കളാഴ്ച അടച്ചിട്ട തൃശ്ശൂര്‍ ചൂണ്ടല്‍ ഗവ. യു പി സ്‌കൂളിന് രണ്ടാം ദിനമായ ഇന്നും അവധി. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അധികൃതര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌കൂളിനും പരിസരത്തുമുള്ള മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.

തെരുവുനായ്ക്കളെകൊണ്ട് പൊറുതി മുട്ടിയതോടെ സ്‌കൂള്‍ അധികൃതരും പ്രദേശവാസികളും നല്‍കിയ പരാതിയിലാണ് നായ്ക്കളെ പിടിച്ച് മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ശ്രമം പരാജയപ്പെട്ടുക. 200 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ആണിത്.

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ കഴിയാത്ത സ്ഥിതിയാണ്.

Content Highlight: Thrissur choondal govt up school closed for second day due to stray dog menace

#Latest News #Stray Dog #Thrissur Choondal Govt. UP School #Holiday

Next TV

Related Stories
അബദ്ധത്തിൽ വീണതോ? മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

Jun 30, 2026 08:50 AM

അബദ്ധത്തിൽ വീണതോ? മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

വയോധികയുടെ മൃതദേഹം, മലപ്പുറത്തെ വയോധികയുടെ മരണം, കിണറ്റിൽവീണ് മരിച്ചു ...

Read More >>
കടയ്ക്കുള്ളിൽ തന്നെ കള്ളൻ....!  കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു

Jun 30, 2026 08:43 AM

കടയ്ക്കുള്ളിൽ തന്നെ കള്ളൻ....! കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു

കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍...

Read More >>
കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

Jun 30, 2026 08:38 AM

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത്...

Read More >>
'ദയവ് ചെയ്ത് ആരും ശ്രമിക്കരുത്....., അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന അസീസ്

Jun 30, 2026 08:13 AM

'ദയവ് ചെയ്ത് ആരും ശ്രമിക്കരുത്....., അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന അസീസ്

'അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന...

Read More >>
Top Stories

News Roundup

GCC News