പ്രസവിച്ചിട്ട് ഒരു ദിവസം, നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവം; അമ്മയും ആൺ സുഹൃത്തും കസ്റ്റഡിയിൽ

പ്രസവിച്ചിട്ട് ഒരു ദിവസം, നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവം; അമ്മയും ആൺ സുഹൃത്തും കസ്റ്റഡിയിൽ
Jun 29, 2026 10:30 AM | By Athira V
#Latest News #Newborn Abandoned #Kochi

കൊച്ചി : ( www.truevisionnews.com ) കൊച്ചിയിൽ നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് തട്ടുകടയ്ക്ക് സമീപത്ത് നിന്ന് നവജാതശിശുവിനെ കണ്ടെത്തിയത്.

തുടർന്ന്കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് മാറ്റുകയായിരുന്നു. ഞാറാഴ്ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ സഹായത്തോടെ യുവതിയുടെ കുഞ്ഞിനെ ഉപേക്ഷിച്ചത്.

അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ശനിയാഴ്ച വെളുപ്പിനെയാണ് യുവതി പ്രസവിച്ചത്.

എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അമ്മ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

യുവതിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി മിഥുനാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട വിവരം ആദ്യം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്.

എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുംവഴി ചായ കുടിക്കാൻ തട്ടുകടയിൽ കയറിയപ്പോൾ കരച്ചിൽകേട്ട് നോക്കിയപ്പോൾ ബെഞ്ചിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെന്നാണ് ഇയാൾ ആദ്യം പോലീസിനോട് പറഞ്ഞത്.

ദേഹമാസകലം കൊതുക് കടിച്ചിരിക്കുന്നതായും, സമീപത്തു തന്നെ തെരുവുനായകൾ തമ്പടിച്ചിരുന്നതായും യുവാവ് പറഞ്ഞു. അരമണിക്കൂറിനകം പോലീസ് എത്തി കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റി.

Content Highlight: Newborn abandoned in Kochi; woman and friend taken into custody

#Latest News #Newborn Abandoned #Kochi

Next TV

Related Stories
കൈ മലർത്തിയോ?  കെ  സുധാകരന്റെ യോഗത്തിൽ ഗുണ്ടാ സാന്നിധ്യം; യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് എറണാകുളം ഡിസിസി

Jun 29, 2026 11:43 AM

കൈ മലർത്തിയോ? കെ സുധാകരന്റെ യോഗത്തിൽ ഗുണ്ടാ സാന്നിധ്യം; യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് എറണാകുളം ഡിസിസി

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം, കെ സുധാകരകൻ എംപി ,കെ സുധാകരൻ കൊച്ചി യോഗം, എറണാകുളം ഡിസിസി,സുധാകരൻ യോഗം...

Read More >>
 തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

Jun 29, 2026 11:33 AM

തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു...

Read More >>
ശരീരത്തിലും നാക്കിലും അമിതമായി ചുവപ്പ്; കോഴിക്കോട് മരിച്ച ഒമ്പത്‌ വയസ്സുകാരിക്ക് അപൂർവരോഗമായ കവാസാക്കിയെന്ന്‌ സംശയം

Jun 29, 2026 11:19 AM

ശരീരത്തിലും നാക്കിലും അമിതമായി ചുവപ്പ്; കോഴിക്കോട് മരിച്ച ഒമ്പത്‌ വയസ്സുകാരിക്ക് അപൂർവരോഗമായ കവാസാക്കിയെന്ന്‌ സംശയം

കോഴിക്കോട് ഒമ്പതുവയസ്സുകാരി മരണം, കവാസാക്കി രോഗം, കവാസാക്കി രോഗലക്ഷണങ്ങൾ, കോഴിക്കോട് മെഡിക്കൽ...

Read More >>
വടകരയിലെ വാഹനാപകടം ആത്മഹത്യ? ഓടിക്കുണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിനിടയിലേക്ക് യുവാവ് എടുത്ത് ചാടി

Jun 29, 2026 11:15 AM

വടകരയിലെ വാഹനാപകടം ആത്മഹത്യ? ഓടിക്കുണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിനിടയിലേക്ക് യുവാവ് എടുത്ത് ചാടി

വടകരയിലെ വാഹനാപകടം , ആത്മഹത്യ, ഓടിക്കുണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിനിടയിലേക്ക് യുവാവ് എടുത്ത്...

Read More >>
Top Stories

News Roundup