---
title: "മലയാളത്തിൽ ഞാൻ കണ്ട മികച്ച ചിത്രങ്ങളിലൊന്ന്, പക്ഷേ ഫഹദിന്റെ കയ്യിൽ നിന്ന് അത് അല്പം പാളിയതാണ്; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ജീൻ പോൾ ലാൽ"
english_title: "Jean Paul Lal, Fahadh Faasil, Kalyani Priyadarshan, Odum Kuthira Chadum Kuthira"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369010/jean-paul-lal-fahadh-faasil-kalyani-priyadarshan-odum-kuthira-chadum-kuthira"
published_at: "2026-06-28T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40dec3eb4c6_Jean_Paul_Lal,_Fahadh_Faasil,_Kalyani_Priyadarshan,_Odum_Kuthira_Chadum_Kuthira.jpg"
keywords: ["Jean Paul Lal", "Fahadh Faasil", "Kalyani Priyadarshan", "Odum Kuthira Chadum Kuthira"]
---

# മലയാളത്തിൽ ഞാൻ കണ്ട മികച്ച ചിത്രങ്ങളിലൊന്ന്, പക്ഷേ ഫഹദിന്റെ കയ്യിൽ നിന്ന് അത് അല്പം പാളിയതാണ്; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ജീൻ പോൾ ലാൽ

> **Lead Summary:** ഫഹദ് ഫാസിൽ-കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ച ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ഇതെന്ന് പറയുകയാണ് സംവിധായകനും നടനുമായ ജീൻ പോൾ ലാൽ. ചിത്രത്തിൽ ഫഹദിന്റെ പ്രകടനം കയ്യിൽ നിന്ന് അല്പം പാളിപ്പോയതാണെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജീൻ പോൾ ലാൽ പറഞ്ഞു.

## Article Content

ഫഹദ് ഫാസിൽ-കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിച്ച ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എന്നാൽ തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ഇതെന്ന് പറയുകയാണ് സംവിധായകനും നടനുമായ ജീൻ പോൾ ലാൽ. ചിത്രത്തിൽ ഫഹദിന്റെ പ്രകടനം കയ്യിൽ നിന്ന് അല്പം പാളിപ്പോയതാണെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ജീൻ പോൾ ലാൽ പറഞ്ഞു.

'ഓടും കുതിര ചാടും കുതിര' അടിപൊളി പടമാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫഫയുടെ കയ്യിൽ നിന്ന് അല്പം പാളിയതാണ്. അൽത്താഫിന്റെ സംസാരം ഭയങ്കര അടിപൊളിയാണ്. നമ്മൾ ചിരിച്ച് ചിരിച്ച് ചത്തുപോകും. ഫഫ അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുപക്ഷേ അൽത്താഫിനെ പറ്റത്തൊള്ളൂ. അവരുടെ ഫ്രണ്ട്സ് സർക്കിളിൽ അത് വർക്കാകുമെന്ന് വിചാരിച്ചു കാണും.പക്ഷേ അത് വളരെ നേർത്ത ഒരു ലൈനാണ്. ഒന്ന് മാറി ചവിട്ടിയാൽ പാളിപ്പോകും. പക്ഷേ അവർ പറഞ്ഞ രീതി. മലയാളത്തിൽ ഞാൻ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണത്. അൽത്താഫിന്റെ ഒരു സാധനമാണ്. പുള്ളി അങ്ങനെയാണ്, അതിൽ എന്തോ ഒന്നുണ്ട്,' ജീൻ പോൾ ലാൽ പറഞ്ഞു.

'ഞണ്ടുകളുടെ നാട്ടിലൊരിടവേള' യ്ക്കുശേഷം അല്‍ത്താഫ് സലിം സംവിധാനംചെയ്ത ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ഫഹദിനും കല്യാണിക്കും പുറമേ, ലാല്‍, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, രേവതി പിള്ള, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തി.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിന്റോ ജോര്‍ജ് ആണ്. നിധിന്‍രാജ് ആരോള്‍ എഡിറ്റിങ്ങും ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനവും നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/369010/jean-paul-lal-fahadh-faasil-kalyani-priyadarshan-odum-kuthira-chadum-kuthira)