---
title: "ചേട്ടന്റെ പാട്ടുമായി അനിയൻ; ലണ്ടൻ വേദിയിൽ ചിത്രയ്ക്കൊപ്പം ‘ഓമൽ കൺമണി’ പാടി ധ്യാൻ ശ്രീനിവാസൻ"
english_title: "Dhyan sings ‘Omal Kanmani’ song with  Chithra, K S Chithra, Vineeth Sreenivasan, Dhyan Sreenivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369020/dhyan-sings-omal-kanmani-song-with-chithra-k-s-chithra-vineeth-sreenivasan-dhyan-sreenivasan"
published_at: "2026-06-28T14:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40e50568c94_K_S_Chithra,_Vineeth_Sreenivasan,_Dhyan_Sreenivasan.jpg"
keywords: ["K S Chithra", "Vineeth Sreenivasan", "Dhyan Sreenivasan", "London Stage Show", "Naran Movie"]
---

# ചേട്ടന്റെ പാട്ടുമായി അനിയൻ; ലണ്ടൻ വേദിയിൽ ചിത്രയ്ക്കൊപ്പം ‘ഓമൽ കൺമണി’ പാടി ധ്യാൻ ശ്രീനിവാസൻ

> **Lead Summary:** ലണ്ടൻ: മോഹൻലാൽ പങ്കെടുത്ത തത്സമയ പരിപാടിയിൽ പ്രശസ്ത ഗായിക കെ.എസ്. ചിത്രയ്ക്കൊപ്പം വേദി പങ്കിട്ട് നടൻ ധ്യാൻ ശ്രീനിവാസൻ. 'നരൻ' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ഓമൽ കൺമണി’യാണ് ധ്യാൻ ചിത്രയ്ക്കൊപ്പം ആലപിച്ചത്. ധ്യാനിന്റെ സഹോദരനും ഗായകനുമായ വിനീത് ശ്രീനിവാസൻ പാടി ഹിറ്റാക്കിയ ഗാനമാണിത്. ചേട്ടന്റെ ജനപ്രിയ ഗാനം അനിയൻ വേദിയിൽ പാടിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

## Article Content

ലണ്ടൻ: മോഹൻലാൽ പങ്കെടുത്ത തത്സമയ പരിപാടിയിൽ പ്രശസ്ത ഗായിക കെ.എസ്. ചിത്രയ്ക്കൊപ്പം വേദി പങ്കിട്ട് നടൻ ധ്യാൻ ശ്രീനിവാസൻ. 'നരൻ' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ഓമൽ കൺമണി’യാണ് ധ്യാൻ ചിത്രയ്ക്കൊപ്പം ആലപിച്ചത്. ധ്യാനിന്റെ സഹോദരനും ഗായകനുമായ വിനീത് ശ്രീനിവാസൻ പാടി ഹിറ്റാക്കിയ ഗാനമാണിത്. ചേട്ടന്റെ ജനപ്രിയ ഗാനം അനിയൻ വേദിയിൽ പാടിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പരിപാടിക്കിടെയായാണ് ഇരുവരും ഒന്നിച്ച് പാട്ടുപാടിയത്. ചിത്രയ്ക്കൊപ്പം ധ്യാൻ പാട്ട് തുടങ്ങുമ്പോൾ തന്നെ സദസിൽ നിന്ന് വലിയ കൈയടി ഉയർന്നു. ഗാനത്തിന്റെ വരികൾ കാണികളും ഏറ്റുപാടി.

വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ ശ്രദ്ധേയമായ ‘ഓമൽ കണ്മണി’ ധ്യാൻ വേദിയിൽ പാടിയത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി. ജോഷിയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ഹിറ്റ് മോഹൻലാൽ ചിത്രമാണ് നരൻ. ചിത്രത്തിലെ ​ഗാനങ്ങൾ പ്രേക്ഷകർ ഇന്നും ആഘോഷമാക്കുന്നവയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369020/dhyan-sings-omal-kanmani-song-with-chithra-k-s-chithra-vineeth-sreenivasan-dhyan-sreenivasan)