കൈ മലർത്തിയോ? കെ സുധാകരന്റെ യോഗത്തിൽ ഗുണ്ടാ സാന്നിധ്യം; യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് എറണാകുളം ഡിസിസി

കൈ മലർത്തിയോ?  കെ  സുധാകരന്റെ യോഗത്തിൽ ഗുണ്ടാ സാന്നിധ്യം; യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് എറണാകുളം ഡിസിസി
Jun 29, 2026 11:43 AM | By Susmitha Surendran
#Goon #K Sudhakaran #Ernakulam DCC #Operation Tufan solidarity #Sudhakaran meeting controversy #Congress controversy

കൊച്ചി: (https://truevisionnews.com/) ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരകൻ എംപി കൊച്ചിയിൽ വിളിച്ച് ചേർത്ത യോഗം തങ്ങളുടെ അറിവോടെ അല്ലെന്ന് എറണാകുളം ഡിസിസി. ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളേയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു യോഗം.

യോഗത്തിന് മുമ്പോ ശേഷമോ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് ഡിസിസി വൃത്തങ്ങൾ അറിയിച്ചു. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ് അടക്കം യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അതേസമയം കള്ളത്തോക്ക് വിൽപ്പനയ്ക്ക് ശ്രമിച്ച കേസിലെ പ്രതികളടക്കം യോഗത്തിൽ പങ്കെടുത്തു. എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും യോഗത്തിൽ പങ്കെടുത്തു.

ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഒട്ടേറെപ്പേരും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുക ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു.

Content Highlight: Goons present at K Sudhakaran's meeting; Ernakulam DCC says the meeting was not held with their knowledge

#Goon #K Sudhakaran #Ernakulam DCC #Operation Tufan solidarity #Sudhakaran meeting controversy #Congress controversy

Next TV

Related Stories
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്

Jun 29, 2026 12:25 PM

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന്...

Read More >>
ദളിത് യുവതിക്ക്  ജോലി വാഗ്ദാനം ചെയ്തു, പിന്നലെ സൗഹൃദം നടിച്ച് ലൈംഗിക പീഡനം;  കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല

Jun 29, 2026 12:11 PM

ദളിത് യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു, പിന്നലെ സൗഹൃദം നടിച്ച് ലൈംഗിക പീഡനം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല

ജോലി വാഗ്ദാനം നല്‍കി പീഡനം, പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സൻ , പ്രശോഭ് വത്സൻ പീഡന കേസ് ,...

Read More >>
Top Stories

News Roundup