---
title: "കയ്യിലെ അവസാനത്തെ 100 രൂപയും ചോദിച്ചവർക്ക് കൊടുത്തു, പിറ്റേന്ന് നടന്നത് അത്ഭുതം! വെളിപ്പെടുത്തലുമായി നിഷ സാരംഗ്"
english_title: "Nisha Sarangh, Nisha Sarangh Interview, Nisha Sarangh Latest News"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369040/nisha-sarangh-nisha-sarangh-interview-nisha-sarangh-latest-news"
published_at: "2026-06-28T15:40:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40f3ca73c8a_Nisha_Sarangh.jpg"
keywords: ["Nisha Sarangh", "Nisha Sarangh Interview", "Nisha Sarangh Latest News"]
---

# കയ്യിലെ അവസാനത്തെ 100 രൂപയും ചോദിച്ചവർക്ക് കൊടുത്തു, പിറ്റേന്ന് നടന്നത് അത്ഭുതം! വെളിപ്പെടുത്തലുമായി നിഷ സാരംഗ്

> **Lead Summary:** മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ സജീവമായ പ്രേക്ഷകരുടെ പ്രിയനടിയാണ് നിഷ സാരംഗ്. പണമല്ല ലോകത്തിലെ ഏറ്റവും വലിയ കാര്യമെന്നും, ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും പറയുകയാണ് താരം ഇപ്പോൾ. ആരോഗ്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെങ്കിൽ നമ്മൾ പണത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആലോചിച്ച് അനാവശ്യമായി ടെൻഷൻ അടിക്കരുതെന്നും നിഷ സാരംഗ് കൂട്ടിച്ചേർത്തു.

## Article Content

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ സജീവമായ പ്രേക്ഷകരുടെ പ്രിയനടിയാണ് നിഷ സാരംഗ്. പണമല്ല ലോകത്തിലെ ഏറ്റവും വലിയ കാര്യമെന്നും, ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും പറയുകയാണ് താരം ഇപ്പോൾ. ആരോഗ്യം നഷ്ടപ്പെടാതെ സൂക്ഷിക്കണമെങ്കിൽ നമ്മൾ പണത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആലോചിച്ച് അനാവശ്യമായി ടെൻഷൻ അടിക്കരുതെന്നും നിഷ സാരംഗ് കൂട്ടിച്ചേർത്തു.

> നമ്മൾ ആർഭാടത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുമ്പോഴാണ് നമ്മുടെ കയ്യിലിരിക്കുന്ന ഏറ്റവും വലിയ ആനന്ദം നഷ്ടപ്പെടുന്നതെന്നും നിഷ പറയുന്നു. മണി ടോക്സ് വിത്ത് നിഖിൽ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നിഷ. "എന്റെ കയ്യിൽ 100 രൂപ മാത്രമുള്ള ദിവസങ്ങളുണ്ടായിട്ടുണ്ട് പണ്ടൊക്കെ.

പക്ഷേ എന്റെയടുത്ത് ആ നൂറ് രൂപയും അന്നൊരാൾ വന്ന് ചോദിച്ചിട്ട് പോയ ദിവസങ്ങളുമുണ്ടായിട്ടുണ്ട്. ഞാനപ്പോൾ ഒന്നും ചിന്തിക്കുന്നില്ല. അവർക്ക് അതുകൊണ്ട് അന്നത്തെ ദിവസത്തെ പട്ടിണി മാറുകയാണ്. പക്ഷേ അതുകഴിഞ്ഞ് വീട്ടിലെത്തി കഴി‍ഞ്ഞാൽ എനിക്കറിയില്ല, എപ്പോഴും ഒരു അത്ഭുതം പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അന്ന് രാത്രി കിടന്നുറങ്ങുന്നതിന് മുൻപ് പിറ്റേദിവസം പുതിയ വർക്ക് വന്നിട്ടുണ്ടാകും. അപ്പോൾ അതിന്റെ എത്രയോ ഇരട്ടിയാണ് പിറ്റേദിവസം നമുക്ക് കിട്ടുന്നത്. കൊടുക്കുന്നതല്ല കിട്ടുക. എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. നമ്മൾ കൊടുക്കുന്നതല്ല തിരിച്ചു കിട്ടുന്നത്. കൊടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്.

കൊടുക്കുന്ന നമ്മുടെ മനസാണ് ഏറ്റവും വലുത്. വളരെ നിറഞ്ഞ മനസോടെ നമുക്ക് ഒരാൾക്ക് കൊടുക്കാൻ പറ്റുന്നതാണ് ഏറ്റവും വലിയ സന്തോഷം. നമ്മുടെ മുൻപിലുള്ള നമ്മളേക്കാൾ സങ്കടമുള്ള ആളുകളെ വന്ന് കാണുക. അപ്പോൾ നമ്മൾ രാജാക്കൻമാരല്ലേ. നമ്മളെപ്പോഴും കാണുന്നത് എങ്ങനെയാണെന്ന് അറിയാമോ. ഈ ടെൻഷനടിക്കുന്ന ആൾക്കാർ എപ്പോഴും കാണുന്നത് എന്താണെന്നറിയാമോ ?.

അവർ അവരേക്കാൾ മുകളിലുള്ള ആൾക്കാരെയാണ് കാണുന്നത്. ശോ... കഷ്ടം എനിക്ക് അതില്ല. ഇല്ല.. ഇല്ല.. ഇല്ല... എന്ന് ചിന്തിക്കാതെ എനിക്ക് എല്ലാം ഉണ്ടല്ലോ. ഞാൻ ഇങ്ങനെയല്ലേ ജീവിക്കുന്നേ. ഞാൻ എന്ത് സന്തോഷത്തോടെയാണ് ഇരിക്കുന്നേ. കാശ് അല്ല ലോകത്തെ ഏറ്റവും വലുത്. നമുക്ക് ആരോ​ഗ്യം ഉണ്ടോ. നമ്മളാണ് ലോകത്തെ ഏറ്റവും വലിയ രാജാവ്.

ഈ ആരോ​ഗ്യം നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ നമ്മളീ കാശിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ആലോചിച്ച് ടെൻഷൻ അടിക്കരുത്. നമ്മൾ ആർഭാടത്തെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുമ്പോഴാണ് നമ്മുടെ കയ്യിലിരിക്കുന്ന ഏറ്റവും വലിയ ആനന്ദം നഷ്ടപ്പെടുന്നത്.

> നമ്മുടെ ഏറ്റവും വലിയ ആനന്ദം എന്ന് പറയുന്നത് നമ്മുടെ ശരീരം. ഇത് നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ ഈ മൂന്ന് സാധനങ്ങൾ അങ്ങ് വേണ്ട എന്ന് വയ്ക്കുക. സന്തോഷമായിട്ടിരിക്കുക".- നിഷ സാരം​ഗ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/369040/nisha-sarangh-nisha-sarangh-interview-nisha-sarangh-latest-news)