---
title: "'എന്റെ കരിയറിൽ ബ്രേക്ക് ഉണ്ടായിട്ടില്ല, പ്രസവിക്കാൻ പോകുന്നതിന്റെ തലേന്നുവരെ അഭിനയിച്ചു'; മനസ്സുതുറന്ന് ബീന ആന്റണി"
english_title: "Beena Antony, Beena Antony Interview, Career Break, Balan Movie, Chidambaram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369036/beena-antony-beena-antony-interview-career-break-balan-movie-chidambaram"
published_at: "2026-06-28T15:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40f0ed8a166_Beena_Antony.jpg"
keywords: ["Beena Antony", "Beena Antony Interview", "Career Break", "Balan Movie", "Chidambaram"]
---

# 'എന്റെ കരിയറിൽ ബ്രേക്ക് ഉണ്ടായിട്ടില്ല, പ്രസവിക്കാൻ പോകുന്നതിന്റെ തലേന്നുവരെ അഭിനയിച്ചു'; മനസ്സുതുറന്ന് ബീന ആന്റണി

> **Lead Summary:** 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാലന്‍'. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് സീരിയൽ താരം ബീന ആന്റണിയുടെ പ്രകടനമാണ്. ചിത്രത്തിലെ 'ഷംനത' എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമുള്ള ബീന ആന്റണിയുടെ ശക്തമായ സിനിമാ തിരിച്ചുവരവ് കൂടിയാണ് 'ബാലൻ'.

## Article Content

'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബാലന്‍'. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് സീരിയൽ താരം ബീന ആന്റണിയുടെ പ്രകടനമാണ്. ചിത്രത്തിലെ 'ഷംനത' എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമുള്ള ബീന ആന്റണിയുടെ ശക്തമായ സിനിമാ തിരിച്ചുവരവ് കൂടിയാണ് 'ബാലൻ'.

ഇപ്പോഴിതാ, തന്റെ കരിയറിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് നടി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് കരിയറിൽ ഒരിക്കലും ഒരു ബ്രേക്ക് വന്നിട്ടില്ലെന്ന് താരം വ്യക്തമാക്കിയത്. പ്രസവ സമയത്ത് പോലും താൻ അഭിനയരംഗത്ത് സജീവമായിരുന്നുവെന്ന് ബീന ആന്റണി പറഞ്ഞു.

'എനിക്ക് കരിയറിൽ ബ്രേക്ക് വന്നിട്ടില്ല. കല്യാണം കഴിക്കുന്നതിന്റെ മൂന്ന് ദിവസം മുന്നേ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞു, കല്യാണത്തിന് ശേഷം രണ്ടാമത്തെ ദിവസം ഞാൻ പിന്നെയും ജോയിൻ ചെയ്യുന്നു. അതുകഴിഞ്ഞ് ഞാൻ കൺസീവ് ആയി. അപ്പോഴും ഒൻപത് മാസം വരെ ഞാൻ അഭിനയിച്ചു മോനെ ഉള്ളിൽ വെച്ച്. ഒൻപതാം മാസം ഞാൻ കായംകുളം കൊച്ചുണ്ണി എന്ന സീരിയയിൽ ആണ് അഭിനയിക്കുന്നത്. വയറുകൊണ്ട് എനിക്ക് വയ്യാതെയായി ഞാനാണെങ്കിൽ ചവിട്ടുന്ന ഇടിക്കുന്ന ക്യാരക്ടർ പട്ടച്ചി പാത്തു ആണ് അതിനകത്ത് ചെയ്യുന്നത്. നെഗറ്റീവ് റോൾ ആയിരുന്നു മുറുക്കണം ആ റോൾ ചെയ്യാൻ.

ആ കഥാപത്രത്തിന്റെ വസ്ത്രം ഉമ്മച്ചി ഡ്രസ്സ് കാച്ചിയും കുപ്പായവും ആണ്. വയറു കാരണം അതൊക്കെ ടൈറ്റ് ആയി, വയറു വലിച്ച് കെട്ടണം എനിക്ക് പിന്നെ നടക്കുമ്പോൾ എല്ലാം പ്രശ്നമായി. അപ്പോൾ ഡയറക്ടർ പിസി വേണുഗോപാൽ സാർ പറഞ്ഞു വേറെ ആരെയും ഈ ക്യാരക്ടർ ഏൽപ്പിക്കില്ല കൊല്ലാനേ പറ്റുയുള്ളൂവെന്ന്. അങ്ങനെ കായംകുളം കൊച്ചുണ്ണിയിൽ എന്നെ കൊല്ലുന്നതാണ്.

വേറെ മിന്നുകെട്ട് എന്ന സീരിയൽ ഒൻപത് മാസവും ചെയ്തു പ്രസവിച്ചിട്ട് കുഞ്ഞിനെയും കൊണ്ട് റീ എൻട്രിയും നടത്തി. ആ കഥാപത്രതം ചെയ്യുമ്പോൾ ഞാൻ ഗർഭിണി ആയിരുന്നു അതുകൊണ്ട് തന്നെ റീ എൻട്രി നടത്തിയപ്പോൾ പ്രശ്നം ഉണ്ടായിരുന്നില്ല. അങ്ങനെയൊക്കെ ഉണ്ടായിരുന്നു. എന്റെ ലൈഫിൽ എനിക്ക് ഗ്യാപ് ഉണ്ടായിട്ടില്ല,' ബീന ആന്റണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/369036/beena-antony-beena-antony-interview-career-break-balan-movie-chidambaram)