---
title: "സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ "
english_title: "Music director Anirudh Ravichander gets married, bride is Kavya Maran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369144/music-director-anirudh-ravichander-gets-married-bride-is-kavya-maran"
published_at: "2026-06-29T10:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41fe180d2e4_ANIRUDH.jpg"
keywords: ["Latest News", "Anirudh Ravichander", "Kavya Maran"]
---

# സംഗീത സംവിധായകൻ അനിരുദ്ധ് വിവാഹിതനാവുന്നു? വധു സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരൻ 

> **Lead Summary:** ** സൺ**റൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമയായ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്തകളും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നുവെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് കാവ്യ മാരനോ അനിരുദ്ധോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.

## Article Content

** സൺ**റൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമയായ കാവ്യ മാരനും പ്രശസ്ത സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്തകളും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നുവെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് കാവ്യ മാരനോ അനിരുദ്ധോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് സൺ ടിവി നെറ്റ്‌വർക്കിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ കാവ്യയുമായുള്ള അനിരുദ്ധിൻ്റെ വിവാഹം ഏറെക്കുറെ ശരിവയ്ക്കുന്ന രീതിയിലുള്ള പ്രതികരണമാണ് അനിരുദ്ധിൻ്റെ ബന്ധു കൂടിയായ നടൻ വൈ.ജി മഹേന്ദ്ര നടത്തിയിരിക്കുന്നത്.

> " ഞാൻ കേട്ടതനുസരിച്ച് അവർ വിവാഹിതരാവാനൊരുങ്ങുകയാണ്. ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല. സൺറൈസേഴ്സ് ഹൈദരാബാദിനെ പോലൊരു വലിയ ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ട്. അവർ മികച്ച ജോഡിയാണ്. രണ്ടുപേരും ഒന്നിക്കുകയും സംഗീത ബിസിനസ് ആരംഭിക്കുകയും ചെയ്യണമെന്നായിരുന്നു'' അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്.

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര സംഗീതസംവിധായകരിൽ ഒരാളായ അനിരുദ്ധ് സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിൽ നിന്നുള്ളയാളും തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിൻ്റെ ബന്ധു കൂടിയുമാണ്.

ബിസിനസുകാരനായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺറൈസേഴ്‌സ് ഹൈദരാബാദിന് പുറമേ, SA20-ൽ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിന്റെയും ദി ഹണ്ട്രഡിൽ സൺറൈസേഴ്‌സ് ലീഡ്‌സിന്റെയും സഹ ഉടമ കൂടിയാണ് കാവ്യ.

### Related Links & Sources
- [Original Story Source](https://moviemax.in/news/369144/music-director-anirudh-ravichander-gets-married-bride-is-kavya-maran)