വടകരയിലെ വാഹനാപകടം ആത്മഹത്യ? ഓടിക്കുണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിനിടയിലേക്ക് യുവാവ് എടുത്ത് ചാടി

വടകരയിലെ വാഹനാപകടം ആത്മഹത്യ? ഓടിക്കുണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിനിടയിലേക്ക് യുവാവ് എടുത്ത് ചാടി
Jun 29, 2026 11:15 AM | By Athira V
#Latest News #Vatakara Accident #Death #Police Case

കോഴിക്കോട്: ( www.truevisionnews.com ) വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വടകര കുറുമ്പയിൽ സ്വദേശി പ്രമോദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.

ആദ്യം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന വിവരം. എന്നാൽ  ലോറിയുടെ പിൻചക്രങ്ങൾക്കിടയിലേക്ക് പ്രമോദ് പെട്ടെന്ന് എടുത്തുചാടുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അപകടത്തിന് പിന്നാലെ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പ്രമോദിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വടകര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Content Highlight: Road accident in Vadakara, suicide, young man jumped between the rear wheels of a moving lorry

#Latest News #Vatakara Accident #Death #Police Case

Next TV

Related Stories
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്

Jun 29, 2026 12:25 PM

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന്...

Read More >>
ദളിത് യുവതിക്ക്  ജോലി വാഗ്ദാനം ചെയ്തു, പിന്നലെ സൗഹൃദം നടിച്ച് ലൈംഗിക പീഡനം;  കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല

Jun 29, 2026 12:11 PM

ദളിത് യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു, പിന്നലെ സൗഹൃദം നടിച്ച് ലൈംഗിക പീഡനം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സന് ജാമ്യമില്ല

ജോലി വാഗ്ദാനം നല്‍കി പീഡനം, പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സൻ , പ്രശോഭ് വത്സൻ പീഡന കേസ് ,...

Read More >>
Top Stories

News Roundup