ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം; ടോൾ പണം നൽകാതിരിക്കാൻ ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം; ടോൾ പണം നൽകാതിരിക്കാൻ ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Jun 29, 2026 10:07 AM | By Athira V
#Latest News #Olavanna Toll Plaza #Murder Attempt #Kozhikode #Police Case

കോഴിക്കോട് : ( www.truevisionnews.com)  ഒളവണ്ണയിൽ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കാർ ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കണ്ണാടിക്കൽ വേങ്ങേരി സ്വദേശി ഫഹീം മുഹമ്മദി(22)നെതിരെ ടോൾ പ്ലാസ ജീവനക്കാരനായ ഇരിങ്ങല്ലൂർ മമ്മിളിതടത്തിൽ മേത്തൽ ജിതേഷി(32)ന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ പിടികൂടാനായില്ല.

സംഭവത്തിനിടയാക്കിയ 11 BZ 1376 നമ്പറിലുള്ള വെളുത്തനിറത്തിലുള്ള കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ടോൾ പ്ലാസയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബൂത്തിൽനിന്ന്‌ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് ജീവനക്കാരനായ ജിതേഷിനെ ഫഹീം മുഹമ്മദ്‌ ഓടിച്ച കാറിടിച്ചത്.

ബോണറ്റിലേക്ക് തെറിച്ചുവീണ ജിതേഷിനെയുംകൊണ്ട് കാർ 50 മീറ്ററോളം മുന്നോട്ടുപോയി. ജിതേഷ്‌ വലതുവശത്തേക്ക് നിരങ്ങി നീങ്ങി ചാടി രക്ഷപ്പെടുകയായിരുന്നു.

മറ്റു ജീവനക്കാരും അടുത്തുള്ളവരും ഓടിയെത്തി കാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കാർ യാത്രികരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീഴ്‌ചയിൽ പരിക്കേറ്റ ജിതേഷ് ചികിത്സയിലാണ്.

Content Highlight: Assault at Olavanna toll plaza, employee hit by car, driver booked for attempt to murder

#Latest News #Olavanna Toll Plaza #Murder Attempt #Kozhikode #Police Case

Next TV

Related Stories
കൈ മലർത്തിയോ?  കെ  സുധാകരന്റെ യോഗത്തിൽ ഗുണ്ടാ സാന്നിധ്യം; യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് എറണാകുളം ഡിസിസി

Jun 29, 2026 11:43 AM

കൈ മലർത്തിയോ? കെ സുധാകരന്റെ യോഗത്തിൽ ഗുണ്ടാ സാന്നിധ്യം; യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് എറണാകുളം ഡിസിസി

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം, കെ സുധാകരകൻ എംപി ,കെ സുധാകരൻ കൊച്ചി യോഗം, എറണാകുളം ഡിസിസി,സുധാകരൻ യോഗം...

Read More >>
 തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

Jun 29, 2026 11:33 AM

തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

തൃശ്ശൂരിൽ മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു...

Read More >>
ശരീരത്തിലും നാക്കിലും അമിതമായി ചുവപ്പ്; കോഴിക്കോട് മരിച്ച ഒമ്പത്‌ വയസ്സുകാരിക്ക് അപൂർവരോഗമായ കവാസാക്കിയെന്ന്‌ സംശയം

Jun 29, 2026 11:19 AM

ശരീരത്തിലും നാക്കിലും അമിതമായി ചുവപ്പ്; കോഴിക്കോട് മരിച്ച ഒമ്പത്‌ വയസ്സുകാരിക്ക് അപൂർവരോഗമായ കവാസാക്കിയെന്ന്‌ സംശയം

കോഴിക്കോട് ഒമ്പതുവയസ്സുകാരി മരണം, കവാസാക്കി രോഗം, കവാസാക്കി രോഗലക്ഷണങ്ങൾ, കോഴിക്കോട് മെഡിക്കൽ...

Read More >>
വടകരയിലെ വാഹനാപകടം ആത്മഹത്യ? ഓടിക്കുണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിനിടയിലേക്ക് യുവാവ് എടുത്ത് ചാടി

Jun 29, 2026 11:15 AM

വടകരയിലെ വാഹനാപകടം ആത്മഹത്യ? ഓടിക്കുണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിനിടയിലേക്ക് യുവാവ് എടുത്ത് ചാടി

വടകരയിലെ വാഹനാപകടം , ആത്മഹത്യ, ഓടിക്കുണ്ടിരുന്ന ലോറിയുടെ പിൻചക്രത്തിനിടയിലേക്ക് യുവാവ് എടുത്ത്...

Read More >>
Top Stories

News Roundup