കുരുന്നുകളും പട്ടിണിയാകുമോ? സർക്കാർ നിശ്ചയിച്ച തുകയ്ക്ക് പാൽ കിട്ടില്ല, അങ്കണവാടികളിൽ പാൽ, മുട്ട വിതരണം വഴിമുട്ടുന്നുവെന്ന് സിപിഎം

 കുരുന്നുകളും പട്ടിണിയാകുമോ? സർക്കാർ നിശ്ചയിച്ച തുകയ്ക്ക് പാൽ കിട്ടില്ല, അങ്കണവാടികളിൽ പാൽ, മുട്ട വിതരണം വഴിമുട്ടുന്നുവെന്ന് സിപിഎം
Jun 26, 2026 04:33 PM | By Susmitha Surendran
#CPM #UDF Government #Anganwadi #Milk #Egg

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്തെ അങ്കണവാടികളിൽ കുട്ടികൾക്കുള്ള പോഷകാഹാര വിതരണം കടുത്ത പ്രതിസന്ധിയിലെന്ന് സിപിഎം. വിപണിയിലെ വിലക്കയറ്റത്തിന് അനുസൃതമായി നിരക്ക് പരിഷ്കരിക്കാത്തതും, സർക്കാർ നിശ്ചയിച്ച തുച്ഛമായ തുകയ്ക്ക് പാൽ നൽകാൻ വിതരണക്കാർ വിസമ്മതിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിപിഎം ആരോപിച്ചു.

 നിലവിലെ അശാസ്ത്രീയമായ നിരക്കുകൾ കാരണം അങ്കണവാടികളിൽ പട്ടിണിപ്പൂട്ട് വീഴുന്ന അവസ്ഥയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഒരു ലിറ്റർ പാലിന് വെറും 60 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ മിൽമയടക്കം പാലിന് വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഈ തുകയ്ക്ക് അങ്കണവാടികളിൽ പാൽ എത്തിക്കുക എന്നത് പൂർണ്ണമായും അസാധ്യമാണ്.

ഇതോടൊപ്പം ഗതാഗതച്ചെലവ് കൂടിയായതോടെ ഗ്രാമീണ മേഖലകളിൽ ഈ നിരക്കിൽ പാൽ നൽകിയാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ക്ഷീരസംഘങ്ങളും പ്രാദേശിക വ്യാപാരികളും വ്യക്തമാക്കുന്നു. പല ഉൾപ്രദേശങ്ങളിലും പാൽ എത്തിക്കണമെങ്കിൽ ലിറ്ററിന് 65 മുതൽ 70 രൂപ വരെ ചെലവ് വരും. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും അങ്കണവാടികളിലേക്കുള്ള പാൽ വിതരണ ടെൻഡർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത അവസ്ഥയാണ്.

സർക്കാരിന്റെ ഈ കടുംപിടുത്തം നേരിട്ട് ബാധിക്കുന്നത് സാധാരണക്കാരായ കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയാണെന്ന് സിപിഎം ചൂണ്ടിക്കാണിക്കുന്നു. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് ലഭിക്കേണ്ട കൃത്യമായ പോഷകാഹാരമാണ് ഇതുവഴി മുടങ്ങുന്നത്.

നിലവിൽ പലയിടങ്ങളിലും അങ്കണവാടി ജീവനക്കാർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് വിതരണം താൽക്കാലികമായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ പാലിന്റെയും മുട്ടയുടെയും നിരക്ക് അടിയന്തരമായി പുതുക്കി നിശ്ചയിച്ച് അങ്കണവാടികളിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Content Highlight: Crisis in Anganwadis; CPM says milk and egg supply is hampered

#CPM #UDF Government #Anganwadi #Milk #Egg

Next TV

Related Stories
കോഴിക്കോട് 3, വയനാട് 2 കേസുകൾ; സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

Jun 26, 2026 07:24 PM

കോഴിക്കോട് 3, വയനാട് 2 കേസുകൾ; സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി...

Read More >>
'സമ്പന്നരെയെങ്കിലും ഒഴിവാക്കൂ...'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിലെ സ്വകാര്യ ബസുടമകൾ; സീറോ ടിക്കറ്റിങ് തങ്ങൾക്കും വേണമെന്ന് ആവശ്യം

Jun 26, 2026 07:16 PM

'സമ്പന്നരെയെങ്കിലും ഒഴിവാക്കൂ...'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിലെ സ്വകാര്യ ബസുടമകൾ; സീറോ ടിക്കറ്റിങ് തങ്ങൾക്കും വേണമെന്ന് ആവശ്യം

യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി'ക്ക് പിന്നാലെ വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത...

Read More >>
കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍, പരാതിയില്‍ കേസെടുത്ത് പൊലീസ്

Jun 26, 2026 05:17 PM

കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍, പരാതിയില്‍ കേസെടുത്ത് പൊലീസ്

കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ...

Read More >>
Top Stories

News Roundup

GCC News