കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍, പരാതിയില്‍ കേസെടുത്ത് പൊലീസ്

കൊല്ലം ജില്ലാ ആശുപത്രിയില്‍ ബീഡി വലിച്ച് പുക നഴ്‌സിന്റെ മുഖത്തേക്ക് ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍, പരാതിയില്‍ കേസെടുത്ത് പൊലീസ്
Jun 26, 2026 05:17 PM | By VIPIN P V
#Latest News #Police Case #Hospital #Nurse Complaint #Kollam

കൊല്ലം: ( www.truevisionnews.com ) കൊല്ലം ജില്ലാ ആശുപത്രിയില്‍ നഴ്‌സിന്റെ മുഖത്തേക്ക് പുക ഊതി വിട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍. ആശുപത്രിയിലെ എംഎം വാര്‍ഡിലാണ് സംഭവം. ആരോഗ്യ പ്രവര്‍ത്തകയുടെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ആരോഗ്യ സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രോഗിയുടെ കൂട്ടിരിപ്പിനെത്തിയ മകനാണ് 51കാരിയായ ആരോഗ്യപ്രവര്‍ത്തകയുടെ മുഖത്തേക്ക് പുക ഊതി വിട്ടത്.

ഇയാള്‍ വാര്‍ഡിലിരുന്ന് പുക വലിക്കുന്നത് പരാതിക്കാരി ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്തില്‍ പ്രതി ബീഡി വലിച്ച് പുക ഇവരുടെ മുഖത്തേക്ക് ഊതി വിട്ടു. പിന്നാലെ പരാതിക്കാരി വിവരം നഴ്‌സിങ് സ്‌റ്റേഷനില്‍ അറിയിക്കാന്‍ പോകുന്നതിനിടെ പിറകേ വന്ന പ്രതി അസഭ്യം പറയാന്‍ ആരംഭിച്ചു.

ഒപ്പം ആശുപത്രിക്ക് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നു. ആശുപത്രി കെട്ടിടത്തിനുള്ളില്‍ വെച്ച് പുക വലിച്ച് നിയമലംഘനം നടത്തിയതിന് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്.

Content Highlight: kollam hospital incident nurse face smoke blown patient bystander police filed case

#Latest News #Police Case #Hospital #Nurse Complaint #Kollam

Next TV

Related Stories
'പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് മന്ത്രി എം ലിജു

Jun 26, 2026 04:50 PM

'പുതിയ മദ്യനയം ഉടൻ തന്നെ പ്രഖ്യാപിക്കും, ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് മന്ത്രി എം ലിജു

സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യോപയോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം....

Read More >>
14- വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; കോഴിക്കോട് സ്വദേശിക്ക് 32 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

Jun 26, 2026 04:38 PM

14- വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; കോഴിക്കോട് സ്വദേശിക്ക് 32 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

14- വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി, കോഴിക്കോട് സ്വദേശിക്ക് 32 വര്‍ഷം കഠിനതടവും പിഴയും വിധിച്ച്...

Read More >>
Top Stories

News Roundup

GCC News