സ്‌കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോൾ ഒന്നേകാൽ കിലോ, ഫ്ലാറ്റ് തുറന്നപ്പോൾ 16 കോടിയുടെ ലഹരി! പെരുമ്പാവൂരിലെ ലഹരിവേട്ടയിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും

സ്‌കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോൾ ഒന്നേകാൽ കിലോ, ഫ്ലാറ്റ് തുറന്നപ്പോൾ 16 കോടിയുടെ ലഹരി! പെരുമ്പാവൂരിലെ ലഹരിവേട്ടയിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും
Jun 26, 2026 10:41 AM | By Athira V
#Latest News #Perumbavoor Drug Bust #Tamil Nadu #Drug Trafficking #Ernakulam

എറണാകുളം: ( www.truevisionnews.com) പെരുമ്പാവൂരിൽ 16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികളായ ആയുഷിൻ്റേയും അനികയുടേയും കൂട്ടാളികൾ തമിഴ്‌നാട് കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തുന്നതായി കണ്ടെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് അന്വേഷണം വ്യാപിക്കുന്നത്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും വിവരമുണ്ട്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണ് പെരുമ്പാവൂരിലേത്.

എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. ആയുഷ് ഹൗബ്രിഡ് കഞ്ചാവ് കടത്തുന്നുണ്ട് എന്ന് ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽവച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞ് പോലീസ് പരിശോധന നടത്തിയത്.

സ്‌കൂട്ടറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒന്നേകാൽ കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. പിന്നാലെ ആയുഷിനെ ചോദ്യംചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.

തുടർന്ന് ഫ്‌ളാറ്റിൽ എത്തി നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ആറുദിവസമേ ആയിട്ടുള്ളൂ ആയുഷ് ഈ ഫ്‌ളാറ്റിൽ താമസം തുടങ്ങിയിട്ട് എന്നാണ് പൊലീസ് പറയുന്നത്.

ഒരു തരത്തിലുള്ള രേഖകളും നൽകാതെയാണ് ഇയാൾ അവിടെ താമസിച്ചിരുന്നത്. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ആയുഷ് ലഹരിവിൽപന നടത്തിവരികയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

Content Highlight: Drug bust in Perumbavoor, investigation extends to Tamil Nadu, drug trafficking

#Latest News #Perumbavoor Drug Bust #Tamil Nadu #Drug Trafficking #Ernakulam

Next TV

Related Stories
'വേദനസംഹാരികൾ പൊടിച്ച് ലായനിയാക്കും, പിന്നെ സിറിഞ്ചിലേക്ക്'; ഇടുക്കിയിൽ കഞ്ചാവും ഷെഡ്യൂൾഡ് ഡ്രഗ്സുമായി രണ്ട് യുവാക്കൾ പിടിയിൽ

Jun 26, 2026 11:38 AM

'വേദനസംഹാരികൾ പൊടിച്ച് ലായനിയാക്കും, പിന്നെ സിറിഞ്ചിലേക്ക്'; ഇടുക്കിയിൽ കഞ്ചാവും ഷെഡ്യൂൾഡ് ഡ്രഗ്സുമായി രണ്ട് യുവാക്കൾ പിടിയിൽ

കഞ്ചാവും സിറിഞ്ചും വേദനസംഹാരി ഗുളികകളുമായി ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് യുവാക്കള്‍...

Read More >>
ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം? വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി

Jun 26, 2026 11:29 AM

ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം? വടകരയിൽ സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു വീഴ്ത്തി

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി, വടകര മടപ്പള്ളി കോളേജ്...

Read More >>
അപ്പൊ ബ്ലേഡ് കൊണ്ടുവന്നത്? സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പൊലീസിന് നേരെ ​ബ്ലേഡ് പ്രയോഗം: എസ്.​എഫ്.ഐ പ്രവർത്തകൻ പിടിയിൽ

Jun 26, 2026 11:18 AM

അപ്പൊ ബ്ലേഡ് കൊണ്ടുവന്നത്? സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പൊലീസിന് നേരെ ​ബ്ലേഡ് പ്രയോഗം: എസ്.​എഫ്.ഐ പ്രവർത്തകൻ പിടിയിൽ

സെക്രട്ടറിയറ്റ് മാർച്ചിലെ സംഘർഷം, പൊലീസിന് നേരെ ​ബ്ലേഡ് പ്രയോഗം, എസ്.​എഫ്.ഐ പ്രവർത്തകൻ...

Read More >>
Top Stories

News Roundup