ചക്കിക്കൊത്ത ചങ്കരൻ ....! എല്ലാം വളരെ ആസൂത്രിതം, സഹായത്തിനായി കൂട്ടുപിടിച്ചത് ജീവനക്കാരനെ; മൊബൈൽ കട കുത്തിത്തുറന്നത് മോഷണം, ദമ്പതികൾ പിടിയിൽ

ചക്കിക്കൊത്ത ചങ്കരൻ ....! എല്ലാം വളരെ ആസൂത്രിതം, സഹായത്തിനായി കൂട്ടുപിടിച്ചത് ജീവനക്കാരനെ; മൊബൈൽ കട കുത്തിത്തുറന്നത് മോഷണം, ദമ്പതികൾ പിടിയിൽ
Jun 24, 2026 04:42 PM | By Susmitha Surendran
#Couple #Arrested mobile shop #Theft

കൊല്ലം : (https://truevisionnews.com/)  അഞ്ചലിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണുകളും പണവും കവർന്ന ദമ്പതികൾ പോലീസ് പിടിയിൽ. അഞ്ചൽ മുക്കടയിലെ മൊബൈൽ മാൾ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരികോൺ സ്വദേശികളായ സുൽത്താൻ, ഭാര്യ ആര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ്  മൊബൈൽ ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്ന് ഇവർ മോഷണം നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളുമാണ് അപഹരിച്ചെടുത്തത്.  

വളരെ ആസൂത്രിതമായിട്ടാണ് പ്രതികൾ മോഷണം നടത്തിയത്. കടയിൽ തന്നെയുള്ള ഒരാളുടെ സഹായത്തോടെയാകാം മോഷണം നടത്തിയതെന്ന് പോലീസ് മനസ്സിലാക്കിയതോടെ ജീവനക്കാരെ ചോദ്യം ചെയ്തു.

അങ്ങനെയാണ് ജീവനക്കാരനായ അഭിഷേകിന്റെ പങ്കു വ്യക്തമായത്. തുടർന്നാണ് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്. പ്രതി സുൽത്താന്റെ പിതാവ് ബൈക്ക് നാസർ എന്നറിയപ്പെടുന്ന ആൾ അടുത്തിടെ പോസ്കോ കേസിൽ അറസ്റ്റിലായിരുന്നു. പ്രതികളായ ദമ്പതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Content Highlight: Couple arrested for breaking into mobile phone shop, theft

#Couple #Arrested mobile shop #Theft

Next TV

Related Stories
 സ്വർണം ലക്ഷത്തിൽ നിന്ന് താഴേക്കോ...? രാവിലെ ഇടിഞ്ഞ സ്വർണവില വൈകീട്ട് വീണ്ടും കുറഞ്ഞു

Jun 24, 2026 06:38 PM

സ്വർണം ലക്ഷത്തിൽ നിന്ന് താഴേക്കോ...? രാവിലെ ഇടിഞ്ഞ സ്വർണവില വൈകീട്ട് വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് രാവിലെ ഇടിഞ്ഞ സ്വർണവിലയിൽ വൈകീട്ട് വീണ്ടും...

Read More >>
കോളേജ് വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമ ശ്രമം; വടകര കടമേരി സ്വദേശിക്ക് മൂന്ന് വർഷം കഠിന തടവും 5000രൂപ പിഴയും

Jun 24, 2026 06:25 PM

കോളേജ് വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമ ശ്രമം; വടകര കടമേരി സ്വദേശിക്ക് മൂന്ന് വർഷം കഠിന തടവും 5000രൂപ പിഴയും

ലൈംഗികാതിക്രമ ശ്രമം, കോളേജ് വിദ്യാർത്ഥിനി, വടകര കടമേരി സ്വദേശി, നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...

Read More >>
Top Stories

News Roundup