#Bishwanath Sinha #Chief Secretary of the state
തിരുവനന്തപുരം: (https://truevisionnews.com/) ബിശ്വനാഥ് സിൻഹ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. നിലവിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും.
1992 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിൻഹ. ബിഹാർ സ്വദേശിയാണ്. 2023 മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.
Content Highlight: Bishwanath Sinha will be the new Chief Secretary of the state.
































