നിങ്ങളിവിടെ? യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്നാഴ്ച; അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബത്തിന്റെ പരാതി

   നിങ്ങളിവിടെ? യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്നാഴ്ച; അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബത്തിന്റെ പരാതി
Jun 22, 2026 01:51 PM | By Susmitha Surendran
#Woman #Children #Missing #Complains #Investigation

ശാസ്‌താംകോട്ട: (https://truevisionnews.com/) യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കണ്ടെത്താൻ നടപടി ഇല്ലെന്ന് പരാതി. മൈനാഗപ്പള്ളി കല്ലേലിഭാഗം ഇജാസ് ലാൻഡിൽ ഇജാസിന്‍റെ ഭാര്യ അഞ്ജു രാജിനെയും മക്കളായ ഇനൽ (ഏഴ്), ഇനിയ (നാല്) എന്നീ പെൺകുട്ടികളെയുമാണ് ജൂൺ ഒന്നിന് കാണാതായത്.

ഭർത്താവ് ഇജാസുമായുണ്ടായ വഴക്കിനെ തുടർന്ന് മൈനാഗപ്പളളിൽ നിന്ന് കുട്ടികളെ കൂട്ടി അഞ്ജു രാജ് പോയതായാണ് കുടുംബം പറയുന്നത്. പിറ്റേ ദിവസം കരുനാഗപ്പള്ളി പൊലീസിൽ പരാതി കൊടുത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മൂന്നിന് തിരുവന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ സി.സി ടി.വി കാമറയിൽ ഇവരുടെ ദൃശ്യം കണ്ടതായി അറിഞ്ഞു.

തിരുവനന്തപുരത്തേക്ക് അന്വേഷണം കേന്ദ്രികരിച്ചു നടത്തിയതിൽ ശംഖുമുഖം ബീച്ചിലും ബീമാപള്ളി പരിസരത്തും കണ്ടതായി പൊലീസിന് അറിവ് കിട്ടി. ഫോൺ എടുക്കാതെ പോയതിനാൽ ലൊക്കേഷൻ മനസ്സിലാക്കി ഇവരെ കണ്ടെത്താൻ പ്രയാസം നേരിടുന്നവെന്ന് പൊലീസ് പറയുന്നു.

കൊല്ലം എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടും ഉൗർജിതമായ അന്വേഷണം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും പരാതി. പോരുവഴി ഇടയ്ക്കാട് തെക്ക് അനന്തു ഭവനത്തിൽ രാജുവിന്‍റെയും സുജാതയുടെയും മകളാണ് അഞ്ജു രാജ്.







Content Highlight: Woman and two children missing for three weeks; family complains that investigation has gone nowhere

#Woman #Children #Missing #Complains #Investigation

Next TV

Related Stories
Top Stories










News Roundup